ബംഗാള്‍ രാഷ്ട്രീയത്തില്‍ ഒരുകൈ നോക്കാന്‍ ശിവസേന: ഇത്തവണ മത്സരത്തിന്‌ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 17, 2021

ബംഗാള്‍ രാഷ്ട്രീയത്തില്‍ ഒരുകൈ നോക്കാന്‍ ശിവസേന: ഇത്തവണ മത്സരത്തിന്‌

ന്യൂഡൽഹി: ഈ വർഷം അവസാനം നടക്കുന്ന പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ശിവസേന മത്സരിക്കുമെന്ന് പാർട്ടി വക്താവ് സഞ്ജയ് റാവത്ത്. ബംഗാൾ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ശിവസേന തീരുമാനിച്ചുവെന്ന് ഉദ്ധവ് താക്കറെയുമായി നടത്തിയ ചർച്ചയ്ക്ക് ശേഷംസഞ്ജയ് റാവത്ത് പറഞ്ഞു. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന അപ്ഡേറ്റ് ഇതാ. ഞങ്ങൾ ഉടൻ കൊൽക്കത്തയിലെത്തും. - എംപിയും പാർട്ടി വക്താവുമായ സഞ്ജയ് റാവത്ത് ട്വീറ്റ് ചെയ്തു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കാര്യമായ വെല്ലുവിളികൾ ഇല്ലാതിരുന്ന മമതക്കും തൃണമൂലിനും ഇത്തവണ മുഖ്യ എതിരാളികൾ ബിജെപിയാണ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ 18 സീറ്റുകൾ നേടിയ ബിജെപി തൃണമൂലിന്റെ നിരവധി എംഎൽഎമാരേയും കൗൺസിലർമാരേയും പാർട്ടിയിലെത്തിച്ചാണ് പോരാട്ടത്തിനൊരുങ്ങുന്നത്. പ്രധാന പോരാട്ടം തൃണമൂൽ കോൺഗ്രസും ബിജെപിയും തമ്മിലാണെങ്കിലും ബിജെപി വോട്ട് ബാങ്കിലേക്ക് കണ്ണുവെച്ചാണ് ശിവസേനയുടെ ബംഗാൾ പ്രവേശനം. എന്നാൽ സമീപ സംസ്ഥാനമായ ബീഹാർ തിരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് ആത്മവിശ്വാസം പകരുന്നതാണ്. ശിവസേന 22 സ്ഥാനാർത്ഥികളെ ബീഹാറിൽ നിർത്തിയിരുന്നെങ്കിലും ഒരു സീറ്റ് പോലും നേടാൻ കഴിഞ്ഞില്ല. Content Highlights:Sanjay Raut Confirms Shiv Sena Joining Fight For West Bengal


from mathrubhumi.latestnews.rssfeed https://ift.tt/3inMPGP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages