മുന്നണിയെ സജ്ജമാക്കാൻ ചെന്നിത്തല കേരള യാത്രയ്ക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 7, 2021

മുന്നണിയെ സജ്ജമാക്കാൻ ചെന്നിത്തല കേരള യാത്രയ്ക്ക്

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് യു.ഡി.എഫ്. കടക്കുന്നു. 11-ന് മുന്നണി നേതൃയോഗം ചേർന്ന് ഘടകകക്ഷികളുമായുള്ള സീറ്റുചർച്ചയുടെ തീയതി നിശ്ചയിക്കും. ജനുവരിയിൽത്തന്നെ സീറ്റും സ്ഥാനാർഥികളെയും സംബന്ധിച്ച ഏകദേശ ധാരണയുണ്ടാക്കാനാണ് ശ്രമം. തിരഞ്ഞെടുപ്പിനായി മുന്നണിയെ ഒരുക്കുന്നതിന് പ്രതിപക്ഷനേതാവിന്റെ നേതൃത്വത്തിൽ യു.ഡി.എഫ്. സംസ്ഥാന ജാഥ ആലോചിക്കുന്നുണ്ട്. ഫെബ്രുവരിയിൽ ജാഥ നടത്താനാണ് ഉദ്ദേശിക്കുന്നത്. എല്ലാ നിയമസഭാ മണ്ഡലങ്ങളിലൂടെയും കടന്നുപോകുന്ന തരത്തിൽ ആസൂത്രണംചെയ്യുന്ന ജാഥാ പര്യടനത്തോടെ മുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനും തുടക്കമാകും. ഒഴിവായ സീറ്റുകളിൽ കണ്ണുംനട്ട് കഴിഞ്ഞപ്രാവശ്യത്തെ യു.ഡി.എഫ്. സീറ്റ് വിഭജനം ഇങ്ങനെയായിരുന്നു: കോൺഗ്രസ്-87, മുസ്ലിംലീഗ്-24, കേരള കോൺഗ്രസ് എം.-15, ജെ.ഡി.യു.-7, ആർ.എസ്.പി.-5, കേരള കോൺഗ്രസ് ജേക്കബ്-1, സി.എം.പി.-1. ജെ.ഡി.യു.വിന്റെ സീറ്റുകൾ ഇക്കുറി ഒഴിവാണ്. ജോസഫ് ഗ്രൂപ്പിന് അധികമായി നൽകിയാലും മാണി ഗ്രൂപ്പിന്റെ കുറച്ച് സീറ്റുകളിൽ ഒഴിവുവരും. രണ്ടുംകൂടി 12-14 സീറ്റുകൾ അധികമായി വിഭജിക്കാം. എൻ.സി.പി. മുന്നണിയിലേക്ക് വന്നാലും ആനുപാതിക വർധന ഘടകകക്ഷികൾക്ക് ലഭിക്കാം. ഈ സീറ്റുകളിൽ കണ്ണുനട്ട് സീറ്റ് കൂടുതൽ ചോദിക്കുമെന്ന് ഘടകകക്ഷികൾ വ്യക്തമാക്കി. കൂട്ടായ നേതൃത്വത്തിന് ധാരണ കൂട്ടായനേതൃത്വം വേണമെന്ന ഹൈക്കമാൻഡ് നിർദേശം കണക്കിലെടുത്ത് രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും ഒരുമിച്ച് നീങ്ങാനാണ് ധാരണ. ഉമ്മൻ ചാണ്ടി കോൺഗ്രസ് പ്രചാരണസമിതി അധ്യക്ഷനാകണമെന്ന നിർദേശം ഹൈക്കമാൻഡ് മുന്നോട്ടുവെച്ചിരുന്നു. ഇക്കാര്യത്തിൽ ഉമ്മൻ ചാണ്ടിയുടെ മനസ്സറിയാൻ മുല്ലപ്പള്ളി അദ്ദേഹത്തെ സന്ദർശിച്ചെങ്കിലും ഒരുസ്ഥാനവും ഇല്ലാതെതന്നെ താൻ സജീവമാണല്ലോ എന്ന മറുപടിയിൽ ഉമ്മൻ ചാണ്ടി ഉറച്ചുനിൽക്കുകയാണ്. Content Highlights:Kerala Assembly Election 2021: Ramesh Chennithala to conduct a Kerala Yathra


from mathrubhumi.latestnews.rssfeed https://ift.tt/3pYNvFh
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages