രാജപുരം: വെറ്റില മുറുക്കാൻ അടയ്ക്ക വൃത്തിയാക്കുന്നതിനിടെ തലകറങ്ങി വീണ് കത്തി വയറ്റിൽ കുത്തിക്കയറി ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. എണ്ണപ്പാറ മുക്കുഴിയിലെ കുളങ്ങര വീട്ടിൽ രാമൻ കുട്ടിയുടെ മകൻ ബിജു (38) ആണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ഭക്ഷണത്തിനുശേഷം വെറ്റില മുറുക്കുന്നതിന് വീടിന് പുറത്തേക്കിറങ്ങി അടയ്ക്ക വൃത്തിയാക്കുന്നതിനിടെ തലകറങ്ങി വീഴുകയായിരുന്നു. ഇതിനിടെ കൈയിലിരുന്ന കത്തി വയറ്റിൽ തുളഞ്ഞുകയറുകയായിരുന്നുവെന്ന് കരുതുന്നു. രക്തസമ്മർദം കുറഞ്ഞ് മുന്പും ഇത്തരത്തിൽ ബോധരഹിതനായി വീണിട്ടുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു. മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയിൽ ചികിത്സയിലായിരുന്ന ബിജു ബുധനാഴ്ച രാത്രിയോടെ മരിച്ചു. മാതാവ്: തങ്കമ്മ. ഭാര്യ: നീതു. മൂന്നുമാസം പ്രായമുള്ള ആൺകുട്ടിയുണ്ട്. സഹോദരങ്ങൾ: ജിജി, ഷാജി, പരേതനായ സജി. Content Highlight: Man stabbed to death Kasaragod
from mathrubhumi.latestnews.rssfeed https://ift.tt/3s5fV2s
via
IFTTT
No comments:
Post a Comment