പേയാട്: ഉടമയുടെ വീട്ടിൽനിന്നും വളർത്തുനായയെ കാണാതായ കേസിൽ മൃഗസംരക്ഷക പ്രവർത്തകയുടെ വീട്ടിൽനിന്നും നായയെ പോലീസ് കണ്ടെത്തി. ആരോഗ്യ പരിശോധനയ്ക്കു ശേഷം കോടതിയിൽ ഹാജരാക്കിയ നായ എയ്സിനെ ഉടമയ്ക്കു നൽകി. കഴിഞ്ഞ ആറിനാണ് വിളപ്പിൽ പഞ്ചായത്തിൽ അരുവിപ്പുറം വാർഡിലെ വൈഗാ ഗാർഡൻ നക്ഷത്ര ഹൗസിൽനിന്നും ഗോൾഡൻ റിട്രീവർ ഇനത്തിൽപ്പെട്ട മൂന്നു വയസ്സുള്ള നായയെ ഉടമ മായാദേവിക്കു നഷ്ടപ്പെടുന്നത്. ഇവർ ഭർത്താവ് ജയപാലന്റെ മൂവാറ്റുപുഴയിലെ വീട്ടിൽ പോയിരുന്ന സമയം വീടിന്റെ ഗേറ്റിലെ പൂട്ട് തകർത്ത് അകത്ത് നായയെ കിടത്തിയിരുന്ന കൂടിന്റെ പൂട്ടും തകർത്താണ് നായയെ കൊണ്ടുപോയതെന്ന് ഉടമ പരാതി നൽകി. ഫെഡറേഷൻ ഓഫ് ഇന്ത്യൻ അനിമൽ പ്രൊട്ടക്ഷൻ ഓർഗനൈസേഷന്റെ പ്രോജക്റ്റ് ഓഫീസർ പാർവതി മോഹനാണ് വളർത്തുനായയെ കൊണ്ടുപോയതെന്ന് ഉടമ പോലീസിനു നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് പാർവതി മോഹന്റെ കുടപ്പനക്കുന്ന് ഇടനേരം വീട്ടിൽ നിന്നും നായയെ പോലീസ് കണ്ടെത്തിയത്. ബുധനാഴ്ച വൈകീട്ട് നായയെ ഉടമയ്ക്ക് കൈമാറിയതായി വിളപ്പിൽശാല എസ്.ഐ. ഷിബു പറഞ്ഞു. എന്നാൽ, നായ്ക്കുട്ടിക്ക് അണുബാധയുണ്ടായതായി കുടപ്പനക്കുന്ന് മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയെന്നും എയ്സിപ്പോൾ പനിബാധിച്ച് ചികിത്സയിലാണെന്നും ഉടമ മായാദേവി പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2XIXGSu
via
IFTTT
No comments:
Post a Comment