ഇന്ത്യക്ക് തനിനാടൻ യന്ത്രത്തോക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 14, 2021

ഇന്ത്യക്ക് തനിനാടൻ യന്ത്രത്തോക്ക്

ന്യൂഡൽഹി: ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷനും (ഡി. ആർ.ഡി.ഒ.) കരസേനയുടെ ഇൻഫൻട്രി സ്കൂളും ചേർന്ന് രാജ്യത്തെ ആദ്യ തദ്ദേശീയ മെഷീൻ പിസ്റ്റൾ നിർമിച്ചു.ഇൻഫൻട്രി സ്കൂളിലെ ലഫ്. കേണൽ പ്രസാദ് ബൻസോദ് രൂപകല്പനചെയ്ത പിസ്റ്റൾ നാലുമാസംകൊണ്ടാണ് നിർമിച്ചത്. 100 മീറ്റർ പരിധിയിൽ വെടിയുതിർക്കാൻ കഴിയും. കൂടാതെ 33 റൗണ്ട് വെടിയുണ്ടകൾ നിറയ്ക്കാൻ സാധിക്കും. വിമാനനിർമാണത്തിന് ഉപയോഗിക്കുന്നതരം അലുമിനിയം, കാർബൺ ഫൈബർ എന്നിവകൊണ്ടു നിർമിച്ചതിനാൽ രണ്ടു കിലോഗ്രാമിൽ താഴെ മാത്രമാണ് ഭാരം. 50,000 രൂപയോളമാണ് നിർമാണച്ചെലവ്. പ്രധാനമന്ത്രിയുടെ ആത്മനിർഭർ പദ്ധതിപ്രകാരം നിർമിച്ച പിസ്റ്റളിന് അഭിമാനം എന്നർഥമുള്ള ‘അസ്മി’ എന്ന പേരാണിട്ടിരിക്കുന്നത്.ഭാരം കുറവായതിനാൽ സൈന്യത്തിലെ ഡ്രൈവർമാർ, ഡെസ്പാച്ച് റൈഡേഴ്സ്, റേഡിയോ-റഡാർ ഓപ്പറേറ്റർമാർ തുടങ്ങിയ വിഭാഗങ്ങളിൽപ്പെട്ടവർക്ക് കൊണ്ടുനടക്കാവുന്ന ആയുധമെന്നനിലയിലും താമസിയാതെ പുതിയ പിസ്റ്റൾ മാറും. സൈന്യത്തിനു പുറമേ, കേന്ദ്ര-സംസ്ഥാന പോലീസ് സേനകൾക്കും ഉപകാരപ്രദമാണ് പുതിയ പിസ്റ്റളെന്ന് ഡി.ആർ.ഡി.ഒ. കേന്ദ്രങ്ങൾ പറഞ്ഞു. ഭീകരവിരുദ്ധ പോരാട്ടം, വി.ഐ.പി. സുരക്ഷ എന്നിവയ്ക്ക്‌ ഈ പിസ്റ്റൾ ഫലപ്രദമാണ്. വ്യാവസായികാടിസ്ഥാനത്തിൽ നിർമിക്കുന്നതോടെ കയറ്റുമതിക്കും ആലോചനയുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/38KwPM7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages