കേന്ദ്രം സൗജന്യമായി നല്‍കിയ കടലയും പയറും വകമാറ്റൽ: ഭക്ഷ്യകമ്മിഷൻ റിപ്പോർട്ട്‌ തേടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, January 4, 2021

കേന്ദ്രം സൗജന്യമായി നല്‍കിയ കടലയും പയറും വകമാറ്റൽ: ഭക്ഷ്യകമ്മിഷൻ റിപ്പോർട്ട്‌ തേടി

ആലപ്പുഴ: പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജന(പി.എം.ജി.കെ.എ.വൈ.) പദ്ധതിയിൽ കേന്ദ്രസർക്കാർ സൗജന്യമായി അനുവദിച്ച കടലയും പയറും വകമാറ്റിയ സംഭവത്തിൽ സംസ്ഥാന ഭക്ഷ്യകമ്മിഷൻ ഇടപെടൽ. സിവിൽ സപ്ലൈസ് ഡയറക്ടറോടും സംസ്ഥാന റേഷനിങ് കൺട്രോളറോടും കമ്മിഷൻ ചെയർമാൻ കെ.വി. മോഹൻകുമാർ റിപ്പോർട്ട് ആവശ്യപ്പെട്ടു. മാതൃഭൂമി വാർത്തയെത്തുടർന്നാണു നടപടി. കേന്ദ്രവിഹിതം വകമാറ്റിയതു വിവാദമായതോടെ കുടിശ്ശികതീർത്ത് വിതരണം പൂർത്തിയാക്കാൻ സംസ്ഥാനം നടപടിയാരംഭിച്ചു. മുൻമാസങ്ങളിൽ കടലയോ പയറോ ലഭിക്കാത്ത എ.എ.വൈ. (മഞ്ഞ), മുൻഗണന(പിങ്ക്) കാർഡുടമകൾക്ക് ഈ മാസംതന്നെ കുടിശ്ശികതീർത്ത് അവ വിതരണംചെയ്യാൻ പൊതുവിതരണവകുപ്പ് തിങ്കളാഴ്ച നിർദേശംനൽകി. അതനുസരിച്ച് പദ്ധതിയാരംഭിച്ച മേയ് മുതൽ കടലയോ പയറോ ലഭിക്കാത്തവർക്ക് ഈ മാസം ലഭിക്കും. ദേശീയ ഭക്ഷ്യഭദ്രതാനിയമത്തിന്റെ പരിധിയിൽ വരുന്നവർക്ക് അനുവദിച്ച ധാന്യമായതിനാലാണു ഭക്ഷ്യകമ്മിഷൻ ഇടപെട്ടിട്ടുള്ളത്. കടലയോ പയറോ ലഭിച്ചിട്ടില്ലെങ്കിൽ കാർഡുടമകൾക്ക് കമ്മിഷനെ പരാതി അറിയിക്കാനും സൗകര്യമൊരുക്കും. കാർഡൊന്നിന് ഒരുകിലോ കടലയോ ഒരുകിലോ പയറോ പ്രതിമാസം നൽകുന്നതായിരുന്നു പദ്ധതി. മേയ് മുതലാണു കേന്ദ്രം ഇവ അനുവദിച്ചത്. ഒക്ടോബർവരെ വിതരണം വലിയപ്രശ്നങ്ങളില്ലാതെ നടന്നു. എന്നാൽ, നവംബറിൽ ഭക്ഷ്യധാന്യക്കിറ്റിൽ ക്ഷാമംവന്നതോടെ കേന്ദ്രവിഹിതം വകമാറ്റുകയായിരുന്നു. കടലയും പയറും കിട്ടാത്തത് 12 ലക്ഷംപേർക്ക് സംസ്ഥാനത്ത് 38.36 ലക്ഷം കാർഡുടമകളാണു പി.എം.ജി.കെ.എ.വൈ. പദ്ധതിയിൽ കടലയോ പയറോ ലഭിക്കാൻ അർഹതയുള്ളത്. ഇതിൽ 12.33 ലക്ഷം പേർക്ക് ഇനിയും നവംബറിലെ വിഹിതം കിട്ടാനുണ്ട്. Content Highlights:pmgkay scheme and free food kit state food commission seeks report


from mathrubhumi.latestnews.rssfeed https://ift.tt/3b9Ss9Z
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages