ചെന്നൈ: പൊങ്കൽ ചിത്രങ്ങളുടെ റിലീസിന് മുന്നോടിയായി തമിഴ്നാട്ടിലെ തിയേറ്ററുകളിൽ 100% സീറ്റുകളിലും ആളുകളെ പ്രവേശിപ്പിക്കാമെന്ന് തമിഴ്നാട് സർക്കാർ ഉത്തരവിൽ ഇടപ്പെട്ട് കേന്ദ്രം. തീരുമാനം റദ്ദാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം തമിഴ്നാട് സർക്കാറിനോട് ആവശ്യപ്പെട്ടു. 2005 ലെ ദുരന്ത നിവാരണ വകുപ്പ് അനുസരിച്ച് ജനുവരി 31 വരെ നിയന്ത്രണങ്ങൾ തുടരണമെന്ന് ആവശ്യപ്പെട്ടു. ഇതോടെ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന മാസ്റ്റർ, സിമ്പുവിന്റെ ഈശ്വരൻ തുടങ്ങിയ ചിത്രങ്ങളുടെ റിലീസ് അനിശ്ചിതത്വത്തിലായിരിക്കുകയാണ്. തിയേറ്ററുകളിൽ 100 ശതമാനം കാണികളെ അനുവദിക്കണമെന്ന ആവശ്യവുമായി തമിഴ്നാട് മുഖ്യമന്ത്രിയുമായി നടൻ വിജയ് കൂടിക്കാഴ്ച നടത്തിയെന്നും അഭ്യൂഹമുണ്ട്. അതിന് പിന്നാലെയാണ് ഉത്തരവ് വന്നത്. ഇതിനെതിരേ ആരോഗ്യപ്രവർത്തകരടക്കം ഒട്ടനവധിപേർ രംഗത്ത് വന്നിരുന്നു. അരവിന്ദ് സ്വാമി, കസ്തൂരി തുടങ്ങിയ സിനിമാപ്രവർത്തകരും സർക്കാർ ഉത്തരവിനെ വിമർശിച്ചു. തമിഴ്നാട് കഴിഞ്ഞാൽ തമിഴ്ചിത്രങ്ങളുടെ ഏറ്റവും വലിയ വിപണി കേരളമാണ്. 50 ശതമാനം ആളുകളെ തീയേറ്ററുകളിൽ പ്രവേശിപ്പിക്കാമെന്ന് കേരള സർക്കാർ അനുമതി നൽകിയിരുന്നുവെങ്കിലും സഹായ പാക്കേജ് പ്രഖ്യാപിക്കാതെ തിയറ്ററുകൾ തുറക്കേണ്ടതില്ലെന്നാണ് കേരള ഫിലിം ചേംബറിന്റെ തീരുമാനം. മുൻപു നൽകിയ നിവേദനങ്ങൾ പരിഗണിച്ച് എത്രയും വേഗം പാക്കേജ് അനുവദിക്കണമെന്നും ചേംബർ നിർവാഹകസമിതി അഭ്യർഥിച്ചു. കോവിഡ് പശ്ചാത്തലത്തിൽ 10 മാസമായി അടഞ്ഞുകിടക്കുന്ന തിയറ്ററുകൾ ഈ മാസം 5 മുതൽ തുറക്കാമെന്നാണ് സർക്കാർ അറിയിച്ചത്. എന്നാൽ, ഭീമമായ സാമ്പത്തിക ബാധ്യത മൂലം തിയറ്ററുകൾ തുറക്കാനാകാത്ത അവസ്ഥയിലാണെന്ന് ഫിലിം ചേംബർ വിലയിരുത്തി. 50 % സീറ്റ് മാത്രമാകുമ്പോൾ വരുമാനം കുറയും. മാത്രവുമല്ല പ്രദർശന സമയം രാവിലെ 9 മുതൽ രാത്രി 9 വരെയായി പരിമിതപ്പെടുത്തിയാൽ സെക്കൻഡ് ഷോ നഷ്ടപ്പെടും തുടങ്ങിയ ആശങ്കകളാണ് തിയേറ്റർ അധികൃതകർ ഉന്നയിക്കുന്നത്. Content Highlights: set back for Master Eeswaran after home ministry asks Tamilnadu Goverment to revoke decisions of allowing 100 % occupancy in theatres
from mathrubhumi.latestnews.rssfeed https://ift.tt/39eOPNM
via
IFTTT
No comments:
Post a Comment