വോട്ടുചെയ്യാൻ സർവീസുകൾ റദ്ദുചെയ്തു: മൂന്ന് കെ.എസ്.ആർ.ടി.സി. ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 14, 2021

വോട്ടുചെയ്യാൻ സർവീസുകൾ റദ്ദുചെയ്തു: മൂന്ന് കെ.എസ്.ആർ.ടി.സി. ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

1,56,892 രൂപ നഷ്ടംവരുത്തിയെന്ന് റിപ്പോർട്ട് സുൽത്താൻബത്തേരി : കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ മികച്ച വരുമാനം നേടിക്കൊടുത്തിരുന്ന ആറ്‌ സൂപ്പർക്ലാസ് ബസ് സർവീസുകൾ റദ്ദുചെയ്തതുമായി ബന്ധപ്പെട്ട് അസി. ട്രാൻസ്‌പോർട്ട് ഓഫീസർ (എ.ടി.ഒ.) ഉൾപ്പെടെയുള്ള മൂന്ന് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. എ.ടി.ഒ. കെ. ജയകുമാർ, ജനറൽ കൺട്രോളിങ് ഇൻസ്പെക്ടർ എം. ഹരിരാജൻ, ഡ്രൈവർ (അദർഡ്യൂട്ടി വെഹിക്കിൾ സൂപ്പർവൈസർ) പി. മുഹമ്മദ്കുട്ടി എന്നിവരെയാണ് കെ.എസ്.ആർ.ടി.സി. ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ബിജു പ്രഭാകർ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. കൃത്യനിർവഹണത്തിലും മേൽനോട്ടത്തിലും ഗുരുതരമായ വീഴ്ചവരുത്തുകയും കോർപ്പറേഷന് വൻ സാമ്പത്തികനഷ്ടത്തിന് ഇടവരുത്തുകയും ചെയ്തതിൽ പ്രഥമദൃഷ്ട്യാ കുറ്റക്കാരാണെന്നു കണ്ടെത്തിയതിനാലാണ് നടപടി.2020 ഡിസംബർ 29-ന് ബത്തേരി ഡിപ്പോയിൽനിന്ന് നടത്തേണ്ടിയിരുന്ന പത്തനംതിട്ട, തിരുവനന്തപുരം, കുമളി, മൂന്നാർ, പുനലൂർ, തിരുവനന്തപുരം മിന്നൽ എന്നീ സൂപ്പർക്ലാസ് സർവീസുകളാണ് ഡിപ്പോഅധികൃതർ റദ്ദാക്കിയത്. 30-ന് നടന്ന തൊഴിലാളിസംഘടനകളുടെ ഹിതപരിശോധനയിൽ തൊഴിലാളികൾക്ക് വോട്ടുചെയ്യുന്നതിനാണ് സർവീസുകൾ റദ്ദുചെയ്തത്. ഇതുമായി ബന്ധപ്പെട്ട് ‘മാതൃഭൂമി’ വാർത്ത നൽകിയിരുന്നു. ഹിതപരിശോധനയുമായി ബന്ധപ്പെട്ട സാഹചര്യം മുൻനിർത്തി ഈ ദിവസം സൂപ്പർക്ലാസ് സർവീസുകൾ മുൻകൂട്ടി ആസൂത്രണംചെയ്യണമെന്നും, കൂടുതൽ വരുമാനം ലഭിച്ചുവരുന്ന സൂപ്പർക്ലാസ് സർവീസുകൾ പൂർണമായും ഒാടിക്കണമെന്നും ഉദ്യോഗസ്ഥർക്ക് നേരത്തേ നിർദേശം ലഭിച്ചിരുന്നതാണ്. ഈ നിർദേശങ്ങളെക്കുറിച്ച് ഡിപ്പോയിലെ ഉദ്യോഗസ്ഥർ വേണ്ടത്ര ശ്രദ്ധ പുലർത്തിയില്ലെന്നും ഇതുമൂലം കോർപ്പറേഷന് ശരാശരി ലഭിക്കേണ്ടിയിരുന്ന 1,56,892 രൂപ നഷ്ടപ്പെടാൻ കാരണമായെന്നും സസ്പെൻഷൻ ഉത്തരവിലുണ്ട്. കെ.എസ്.ആർ.ടി.സി. വിജിലൻസ് വിഭാഗം നടത്തിയ അന്വേഷണറിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ശിക്ഷാനടപടി.സൂപ്പർക്ലാസ് സർവീസുകൾക്ക് പോകേണ്ടിയിരുന്ന ജീവനക്കാർക്ക്, 30-ന് നടക്കുന്ന യൂണിയനുകളുടെ ഹിതപരിശോധനയിൽ 29-ന് വൈകുന്നേരം അഞ്ചുവരെ മുൻകൂർ വോട്ടുചെയ്യാമെന്ന തെറ്റായ നിർദേശമാണ് ഉദ്യോഗസ്ഥർ നൽകിയതെന്നും റിപ്പോർട്ടിലുണ്ട്. 29-ന് രാവിലെ പത്തുവരെയായിരുന്നു മുൻകൂർ വോട്ടുരേഖപ്പെടുത്തുന്നതിന് അനുവദിച്ചിരുന്നത്. ജീവനക്കാർക്ക് ഈ വിവരം കൈമാറുകയോ, വോട്ടുചെയ്യുന്നതിനുള്ള സൗകര്യം ചെയ്തുകൊടുക്കുകയോ ചെയ്തിരുന്നെങ്കിൽ വോട്ടവകാശം വിനിയോഗിക്കാനും സർവീസുകൾ യഥാസമയം നടത്താനും കഴിയുമായിരുന്നുവെന്നും റിപ്പോർട്ട് പറയുന്നു. ബസ് സർവീസ് റദ്ദുചെയ്തത് സംബന്ധിച്ച് കെ.എസ്.ടി.ഇ.എസ്. (ബി.എം.എസ്.) പരാതി നൽകിയിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/3oNlf8j
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages