മദ്യവില കൂട്ടാൻ സർക്കാരിന്റെ അനുമതി തേടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, January 5, 2021

മദ്യവില കൂട്ടാൻ സർക്കാരിന്റെ അനുമതി തേടി

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില കൂട്ടാൻ ബിവറേജസ് കോർപ്പറേഷൻ സർക്കാരിന്റെ അനുമതി തേടി. ബിവറേജസിന്റെ വാങ്ങൽവിലയിൽ ഏഴു ശതമാനംവരെ വർധനയാണു പ്രതീക്ഷിക്കുന്നത്. ഇതിന് അനുസൃതമായി പൊതുവിപണിയിലും വിലയുയരും. കഴിഞ്ഞദിവസം ചേർന്ന ബിവറേജസ് കോർപ്പറേഷൻ ഭരണസമിതി യോഗത്തിലാണ് മദ്യക്കമ്പനികളുമായുള്ള കരാർ പുതുക്കാൻ തീരുമാനിച്ചത്. എന്നാൽ, മിനുട്സ് ഇറങ്ങിയിട്ടില്ല. സർക്കാരിന്റെ അനുമതിക്കായി കാക്കുകയാണ്. പ്രചാരമുള്ള ബ്രാൻഡുകൾക്ക് ലിറ്ററിന് 80 രൂപവരെ വർധനയുണ്ടാകും. പ്രധാന അസംസ്കൃത വസ്തുവായ എക്സ്ട്രാ ന്യൂട്രൽ ആൾക്കഹോളിന്റെ വില വർധിച്ചതിനെത്തുടർന്ന് ഏറെക്കാലമായി മദ്യക്കമ്പനികൾ നിരക്കുവർധന ആവശ്യപ്പെടുന്നുണ്ട്. സ്പിരിറ്റിന് ലിറ്ററിന് 40 രൂപയുണ്ടായിരുന്നപ്പോൾ ഉറപ്പിച്ച കരാർ പ്രകാരമാണ് ബിവറേജസ് കോർപ്പറേഷൻ ഇപ്പോഴും മദ്യം വാങ്ങുന്നത്. സ്പിരിറ്റിന്റെ വില ഇപ്പോൾ 60 രൂപ കടന്നു. വില കൂട്ടിയില്ലെങ്കിൽ വിതരണം നിർത്തിവെക്കുമെന്ന് മദ്യക്കമ്പനികൾ അറിയിച്ചിരുന്നു. Content Highlights: Bevco recommended increase in liquor price


from mathrubhumi.latestnews.rssfeed https://ift.tt/3bbGvAN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages