ന്യൂഡൽഹി: വന്യമൃഗങ്ങൾ കൃഷിനശിപ്പിച്ചാലും ഇനിമുതൽ പ്രധാൻമന്ത്രി ഫസൽ ബീമാ യോജനയ്ക്ക് കീഴിലെ വിള ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. ഇതിനായി സംസ്ഥാനങ്ങൾ അധിക കവറേജ് വിജ്ഞാപനം ചെയ്യണം. വന്യമൃഗങ്ങൾ കൃഷി നശിപ്പിക്കുന്നത് വർധിച്ചുവരുന്ന കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ കർഷകർക്ക് ഗുണകരമാണ് പുതിയ നിർദേശം.ദേശീയോദ്യാനം പോലുള്ള സംരക്ഷിത മേഖലകളിലെ വികസന പദ്ധതികളിൽ തീരുമാനമെടുക്കുന്ന ദേശീയ വന്യമൃഗ ബോർഡിന്റെ (എൻ.ബി.ഡബ്ല്യു.എൽ.) ജനുവരി അഞ്ചിന് നടന്ന യോഗത്തിലാണ് പുതിയ മാർഗനിർദേശം അംഗീകരിച്ചത്. പ്രധാനമന്ത്രി ഫസൽ ബീമാ യോജനയിലെ വിള ഇൻഷുറൻസ് നഷ്ടപരിഹാരത്തിൽ വന്യമൃഗങ്ങളുണ്ടാക്കുന്ന നഷ്ടംകൂടി ഉൾപ്പെടുത്താനുള്ള ‘ആഡ് ഓൺ കവറേജ്’ സംസ്ഥാനങ്ങൾ ഉപയോഗപ്പെടുത്തണം. ഇതിന്, സംസ്ഥാനങ്ങൾക്ക് കേന്ദ്ര കൃഷി മന്ത്രാലയം നേരത്തേ അനുമതി നൽകിയിരുന്നെങ്കിലും മിക്കവയും അത് ഉപയോഗപ്പെടുത്തിയിരുന്നില്ല. ഇനിമുതൽ ഫസൽബീമാ യോജനയിൽ ഉൾപ്പെടുന്ന 27 സംസ്ഥാനങ്ങളും ഈ ആഡ് ഓൺ നിർബന്ധമായി വിജ്ഞാപനം ചെയ്തിരിക്കണമെന്ന് പുതിയ മാർഗരേഖ പറയുന്നു.ഫസൽബീമാ യോജന അഞ്ചുവർഷം പൂർത്തിയാക്കിക്കഴിഞ്ഞു. എന്നാൽ, വന്യ മൃഗങ്ങളുണ്ടാക്കുന്ന നഷ്ടം നേരത്തേ ഈ പദ്ധതിയുടെ ഭാഗമായിരുന്നില്ല. ഇന്റഗ്രേറ്റഡ് ഡെവലപ്‌മെന്റ് ഓഫ് വൈൽഡ് ലൈഫ് ഹാബിറ്റാറ്റ്‌സ്, പ്രോജക്റ്റ് ടൈഗർ, പ്രോജക്റ്റ് എലിഫന്റ് തുടങ്ങിയ പദ്ധതികൾ വഴി വന്യമൃഗശല്യത്തിന് നഷ്ടപരിഹാരം നൽകിവരുന്നുണ്ടെന്നാണ് കേന്ദ്രം പറഞ്ഞിരുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/38Mjkvr
via
IFTTT
No comments:
Post a Comment