കൺടെയ്ൻമെന്റ് സോണിനുപുറത്തെ അങ്കണവാടികൾ തുറക്കണം -സുപ്രീംകോടതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 13, 2021

കൺടെയ്ൻമെന്റ് സോണിനുപുറത്തെ അങ്കണവാടികൾ തുറക്കണം -സുപ്രീംകോടതി

ന്യൂഡൽഹി: കൺടെയ്ൻമെന്റ് സോണിന് പുറത്തുള്ള അങ്കണവാടികൾ തുറക്കാൻ സുപ്രീംകോടതി നിർദേശിച്ചു. കുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ എന്നിവർക്ക് പോഷകാഹാരവിതരണം ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ് നിർദേശം.ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ചാണ് കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും നിർദേശം നൽകിയത്. അങ്കണവാടികൾ അടച്ചിടാനുള്ള തീരുമാനമെടുക്കുംമുമ്പ്‌ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുമായി ആലോചിക്കണം. ദേശീയ ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുന്നത് ഉറപ്പുവരുത്താൻ ജില്ലകളിൽ പരാതിപരിഹാര സംവിധാനമുണ്ടാക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു. കോവിഡ് സാഹചര്യത്തിൽ അങ്കണവാടികൾ അടച്ചിട്ടതിനെതിരേ ദീപിക ജഗത്‌റാം സഹാനി നൽകിയ പൊതുതാത്പര്യ ഹർജിയിലാണ് നടപടി.


from mathrubhumi.latestnews.rssfeed https://ift.tt/3bE0R6a
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages