ബ്രിസ്ബെയ്ൻ: ഇന്ത്യയ്ക്കെതിരായ പരമ്പരയിലെ നാലാം ക്രിക്കറ്റ് ടെസ്റ്റിലും ആതിഥേയരായ ഓസ്ട്രേലിയക്ക് തകർച്ചയോടെയുള്ള തുടക്കം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസീസിന് പതിനേഴ് റൺസെടുക്കുന്നതിനിടെ തന്നെ ഓപ്പണർമാരെ രണ്ടുപേരെയും നഷ്ടപ്പെട്ടു. ഒരു റൺ മാത്രമെടുത്ത ഡേവിഡ് വാർണറെ ആദ്യ ഓവറിൽ തന്നെ സിറാജും അഞ്ചു റണ്ണെടുത്ത മാർക്കസ് ഹാരിസിനെ ശാർദുൽ താക്കൂർ മടക്കിയത്. ആദ്യ ഓവറിന്റെ അവസാന പന്തിൽ സെക്കൻഡ് സ്ലിപ്പിൽ രോഹിത് ശർമ പിടികൂടുകയായിരുന്ന. 23 പന്തിൽ നിന്ന് അഞ്ചു റണ്ണെടുത്ത ഹാരിസിനെ ഒൻപതാം ഓവറിന്റെ ആദ്യ പന്തിൽ വാഷിങ്ടൺ സുന്ദറാണ് ക്യാച്ചെടുത്തത്. എന്നാൽ, ഒൻപതാം ഓവർ മുതൽ കൂട്ടുചേർന്ന സ്റ്റീവ് സ്മിത്തും മാർനസ് ലബുഷെയ്നും മൂന്നാം ടെസ്റ്റിന്റെ മാതൃകയിൽ തന്നെ രക്ഷാപ്രവർത്തനം നടത്തിക്കൊണ്ടിരിക്കുകയാണ്. ലബുഷെയ്ൻ ഇന്നിങ്സ് പ്രതിരോധിക്കുമ്പോൾ സ്കോറിങ്ങിന് വേഗത കൂട്ടുന്ന പ്രകടനമാണ് സ്മിത്ത് പുറത്തെടുക്കുന്നത്. ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ രണ്ടിന് 65 റൺസ് എന്ന നിലയിൽ എത്തിച്ചിട്ടുണ്ട് ഇരുവരും ചേർന്ന്. മുഴുവൻ പുതുക്കക്കാരെയും കൊണ്ടാണ് ഇന്ത്യ ഓസ്ട്രേലിയയെ നേരിടാനിറങ്ങുന്നത്. ടി. നടരാജനും വാഷിങ്ടൺ സുന്ദറും അരങ്ങേറ്റം കുറിക്കുന്നുണ്ട്. മുഹമ്മദ് സിറാജും ശാർദുൽ താക്കൂറുമാണ് ബൗളിങ് ഓപ്പൺ ചെയ്യുന്നത്. നടരാജൻ പരിക്കേറ്റ ബുംറയ്ക്കും സുന്ദർ ആർ. അശ്വിനു പകരവുമാണ് കളിക്കുന്നത്. ഇന്ത്യയ്ക്കുവേണ്ടി കളിക്കുന്ന മുന്നൂറാമത്തെ താരമായിരിക്കുകയാണ് നടരാജൻ. ഒരു പരമ്പരയിലെ മൂന്ന് ഫോർമാറ്റിലും അരങ്ങേറ്റം കുറിച്ചതിന്റെ റെക്കോഡും നടരാജന് സ്വന്തമാണ്. ഇരു ടീമുകളും ഓരോ മത്സരം ജയിച്ച് തുല്ല്യനിലയിലായ പരമ്പരയിലെ അവസാന ടെസ്റ്റ് അതുകൊണ്ട് തന്നെ നിർണായകമാണ്. അഡ്ലെയ്ഡിൽ നടന്ന ആദ്യ ടെസ്റ്റ് ഓസ്ട്രേലിയ എട്ട് വിക്കറ്റിന് സ്വന്തമാക്കിയപ്പോൾ മെൽബണിൽ എട്ട് വിക്കറ്റിന് തന്നെ ഇന്ത്യ അത്ഭുതകരമായി തിരിച്ചടിച്ചു. മെൽബണിൽ നടന്ന ആവേശകരമായ മൂന്നാം ടെസ്റ്റ് ഇന്ത്യ അവിശ്വസനീയമായ പോരാട്ടത്തിലൂടെ സമനിലയിലാക്കുകയും ചെയ്തു. The stuff dreams are made of. A perfect treble for @Natarajan_91 as he is presented with #TeamIndias Test 🧢 No. 300. It cant get any better! Natu is now an all-format player. #AUSvIND pic.twitter.com/cLYVBMGfFM — BCCI (@BCCI) January 14, 2021 തത്സമയ വിവരണം താഴെ വായിക്കാം Content Highlights:Australia India Fourth Test Brisbana Natarajan Washington Sundar Rahane Smith Paine
from mathrubhumi.latestnews.rssfeed https://ift.tt/39xDKHJ
via
IFTTT
No comments:
Post a Comment