വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റായി ജനുവരി 20-ന് ജോ ബെയ്ഡൺ സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിൽനിന്ന് വിട്ടുനിൽക്കാൻ നിലവിലെ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ തീരുമാനം. ഭരണകൈമാറ്റം സമാധാനപരമായിരിക്കും നടക്കുകയെന്ന് പരസ്യമായി പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുള്ളിലാണ് ട്രംപ് തന്റെ വിട്ടുനിൽക്കൽ പ്രഖ്യാപിച്ചത്. 1869-ൽ അന്നത്തെ പ്രസിഡന്റ് ആൻഡ്രൂ ജോൺസൺ തന്റെ പിന്തുടർച്ചക്കാരന്റെ സത്യപ്രതിജ്ഞാചടങ്ങ് വിട്ടുനിന്നശേഷമുള്ള ആദ്യത്തെ വിട്ടുനിൽക്കലാകും ട്രംപിന്റേത്. ഇതിനിടെ കാപ്പിറ്റോൾ മന്ദിരത്തിലെ അതിക്രമങ്ങൾക്കുപിന്നാലെ ട്രംപ് ഭരണകൂടത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ കൂട്ടരാജി തുടരുകയാണ്. വിദ്യാഭ്യാസസെക്രട്ടറി ബെറ്റ്സി ഡിവാസ്, ഗതാഗത സെക്രട്ടറി ഇലെയ്ൻ ചാവോ എന്നിവരാണ് വെള്ളിയാഴ്ച രാജി സമർപ്പിച്ചത്. വൈറ്റ്ഹൗസ് മുൻ ആക്ടിങ് ചീഫ് ഓഫ് സ്റ്റാഫ് മിക് മുൾവാനെ, വൈറ്റ്ഹൗസിലെ സാമ്പത്തിക ഉപദേശക കൗൺസിൽ ആക്ടിങ് ചെയർമാൻ ടൈലർ ഗുഡ്സ്പീഡ്, ജോൺ കാസ്റ്റെല്ലോ എന്നിവരും രാജി പ്രഖ്യാപിച്ചിട്ടുണ്ട്. To all of those who have asked, I will not be going to the Inauguration on January 20th. — Donald J. Trump (@realDonaldTrump) January 8, 2021 Content Highlights: Trump Tweets He Wont Attend Bidens Inauguration On January 20
from mathrubhumi.latestnews.rssfeed https://ift.tt/3hU8PJr
via
IFTTT
No comments:
Post a Comment