കുന്നംകുളം: കാട്ടുപൂച്ച പിടിച്ചതാണ് അമ്മക്കോഴിയെ. അമ്മ നഷ്ടപ്പെട്ട നാല് കുഞ്ഞുങ്ങളെ റാഞ്ചാൻ വരുന്നവരെ വിരട്ടിയോടിച്ചും ചിക്കിച്ചികഞ്ഞ് കുഞ്ഞുങ്ങൾക്ക് തീറ്റ നൽകിയും ഈ പൂവൻകോഴി കരുതലും കാവലുമാകുകയാണ്. പെങ്ങാമുക്ക് കൂനത്ത് രവീന്ദ്രനാഥിന്റെ വീട്ടിലാണ് കൗതുകക്കാഴ്ച. അമ്മക്കോഴിയെ ഒരു മാസം മുമ്പാണ് പൂച്ച പിടിച്ചത്. കരഞ്ഞുനടന്നിരുന്ന കുഞ്ഞുങ്ങളുടെ സംരക്ഷണം പൂവൻ ഏറ്റെടുത്തു. ഒപ്പം നടത്തി തീറ്റ കണ്ടെത്തി നൽകി. അടുത്തെത്തുന്നവരെ ആട്ടിയോടിച്ചു. ചിറകിനടിയിൽ ഇരുത്തി ചൂട് നൽകി. കുഞ്ഞുങ്ങളുടെ പൂർണ ഉത്തരവാദിത്വം ഏറ്റെടുത്ത് അമ്മയില്ലാത്ത കുറവ് അറിയിക്കാതെയാണ് അച്ഛന്റെ പരിപാലനം. വൈകീട്ട് കൂട്ടിൽ കയറിയാൽ കുഞ്ഞുങ്ങളെ ചിറകിനടിയിൽ ഒളിപ്പിക്കും. പ്രായമായതോടെ കുഞ്ഞുങ്ങളെ അകറ്റിനിർത്തേണ്ട സമയമായി. എന്നാൽ പൂവൻകോഴി അതിന് തയ്യാറായിട്ടില്ല. പൂവൻകോഴിയുടെ പിതൃസ്നേഹത്തെ കുറിച്ച് 'നാടൻകോഴി സ്നേഹികൾ' എന്ന ഗ്രൂപ്പിൽ രവീന്ദ്രനാഥ് പോസ്റ്റ് ചെയ്ത കുറിപ്പും വീഡിയോയും ഇതിനകം അറുപതിനായിരത്തിലേറെ പേർ കണ്ടു. ചിലർ മോഹവില നൽകി വാങ്ങാൻ തയ്യാറായി. കുഞ്ഞുങ്ങളെ ആർക്കും നൽകില്ലെന്ന നിലപാടിലാണ് രവീന്ദ്രനാഥ്. VIDEO
from mathrubhumi.latestnews.rssfeed https://ift.tt/3929X9z
via
IFTTT
No comments:
Post a Comment