ന്യൂഡൽഹി: കോവിഡ് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി തേടിയ ഫൈസർ ഉൾപ്പെടെയുള്ള കമ്പനികൾ നിർബന്ധമായും അനുബന്ധ പ്രാദേശിക പഠനം കൂടി നടത്തണമെന്നും എങ്കിൽ മാത്രമേ അനുമതിക്കായി പരിഗണിക്കുകയുള്ളൂവെന്നും കേന്ദ്ര സർക്കാർ.മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വിഷയത്തിൽ ഫൈസർ പ്രതികരിച്ചിട്ടില്ല. കോവിഷീൽഡ് വാക്സിൻ നിർമാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ട്, അടിയന്തര ഉപയോഗ അനുമതിക്ക് അപേക്ഷിക്കുന്നതിന് മുൻപേ മാസങ്ങൾ നീണ്ടുനിൽക്കുന്ന പ്രാദേശിക പഠനം നടത്തിയിരുന്നു. 1,500 ൽ അധികം പേരിലാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് പഠനം നടത്തിയത്. തുടർന്ന് ജനുവരി മൂന്നിനാണ് കോവിഷീൽഡിന് കേന്ദ്രസർക്കാർ അടിയന്തര ഉപയോഗ അനുമതി നൽകിയത്. നിലവിൽ ഇന്ത്യയിൽ ഒരു കോടിയലധികം പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്. കോവിഡ് ബാധിതരുടെ എണ്ണത്തിൽ അമേരിക്ക മാത്രമാണ് ഇന്ത്യക്ക് മുന്നിലുള്ളത്. സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവിഷീൽഡിനും ഭാരത് ബയോടെക്കിന്റെ കോവാക്സിനുമാണ് അടിയന്തര ഉപയോഗത്തിന് കേന്ദ്രസർക്കാർ അനുമതി നൽകിയിരിക്കുന്നത്. ജനുവരി 16ന് രാജ്യത്ത് കോവിഡ് വാക്സിൻ വിതരണം ആരംഭിക്കും. പ്രാദേശിക പഠനം നടത്താതെ കോവിഡ് വാക്സിൻ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാനും വിതരണം ചെയ്യാനും ഫൈസർ ശ്രമിച്ചിരുന്നതായി വാർത്തകൾ പുറത്തെത്തിയിരുന്നു. രാജ്യത്ത് അടിയന്തര ഉപയോഗത്തിന് ആദ്യം അനുമതി ആവശ്യപ്പെട്ടതും ഫൈസർ ആയിരുന്നു. എന്നാൽ തുടർന്ന് സെൻട്രൽ ഡ്രഗ്സ് സ്റ്റാന്റേഡ് കൺട്രോൾ ഓർഗനൈസേഷൻ വിളിച്ച യോഗങ്ങളിൽ ഇവർ പങ്കെടുത്തിരുന്നില്ല. നിലവിൽ, ഏത് വാക്സിനും രാജ്യത്ത് വിതരണം ചെയ്യണമെങ്കിൽ ബ്രിഡ്ജിങ് ട്രയൽ നടത്തേണ്ടതുണ്ടെന്ന് മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ളതായി ഇന്ത്യയുടെ വാക്സിൻ സ്ട്രാറ്റജി പാനൽ മേധാവി വിനോദ് കെ. പോൾ പറഞ്ഞു.വാക്സിന്റെഒരു പുതിയ പ്രദേശത്തെ ഫലപ്രാപ്തി, സുരക്ഷ, നൽകേണ്ട അളവ് തുടങ്ങിയ കാര്യങ്ങളെ കുറിച്ചുള്ള വിവരശേഖരണം ലക്ഷ്യമാക്കി നടത്തുന്ന അനുബന്ധ പഠനത്തെയാണ് ബ്രിഡ്ജിങ് ട്രയൽ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. പാശ്ചാത്യരാജ്യങ്ങളിലെ ജനങ്ങളെ അപേക്ഷിച്ച് ജനിതക സ്വഭാവത്തിൽ വ്യത്യാസപ്പെട്ടിരിക്കുന്നതിനാൽ, വാക്സിൻ സുരക്ഷിതവും പൗരന്മാരിൽ രോഗപ്രതിരോധശേഷി വളർത്തുണ്ടോയെന്നും കണ്ടെത്താനാണ് സാധാരണഗതിയിൽ ബ്രിഡ്ജിങ് ട്രയലുകൾ നടത്താൻ ആവശ്യപ്പെടാറുള്ളതെന്നും ഇന്ത്യൻ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. എന്നാൽ ഇന്ത്യയുടെ പുതിയ ഡ്രഗ്സ് ആൻഡ് ക്ലിനിക്കൽ ട്രയൽ റൂൾസ് പ്രകാരം നിബന്ധനകൾക്ക് വിധേയമായി ഇത്തരം ട്രയലുകൾ ഒഴിവാക്കാവുന്നതാണ്. conent highlights:must conduct local study for getting emergency use permission -centre to pfizer
from mathrubhumi.latestnews.rssfeed https://ift.tt/39uvwA2
via
IFTTT
No comments:
Post a Comment