സിഡ്നി: ഇന്ത്യ-ഓസ്ട്രേലിയ മൂന്നാം ടെസ്റ്റിന്റെ ആദ്യ ദിനം മഴമൂലം കളി മുടങ്ങുന്നു. ടോസ് നേടി ബാറ്റിങ് തെരെഞ്ഞെടുത്ത ഓസ്ട്രേലിയ വെറും 7.1 ഓവർ മാത്രമാണ് ബാറ്റ് ചെയ്തത്. മഴ കളിമുടക്കുന്നതിന് മുൻപ് 21 റൺസിന് ഒരു വിക്കറ്റ് എന്ന നിലയിലാണ് ഓസ്ട്രേലിയ. മൂന്നാം ടെസ്റ്റിൽ ടീമിലേക്ക് തിരിച്ചെത്തിയ ഡേവിഡ് വാർണറുടെ വിക്കറ്റാണ് ഓസിസിന് നഷ്ടമായത്. സ്കോർ ആറിൽ നിൽക്കെ വെറും അഞ്ച് റൺസ് മാത്രമെടുത്ത വാർണറെ മുഹമ്മദ് സിറാജ് പുറത്താക്കി. ഇന്ന് ഓപ്പണറായി മാത്യു വെയ്ഡിന് പകരം വാർണറും ബേൺസിന് പകരം യുവതാരം വിൽ പുകോവ്സ്കിയുമാണ് കളിക്കാൻ ഇറങ്ങിയത്. കളി നിർത്തിവെയ്ക്കുമ്പോൾ 14 റൺസെടുത്ത് പുകോവ്സ്കിയും 2 റൺസെടുത്ത് മാർനസ് ലബൂഷെയ്നും പുറത്താവാതെ നിൽക്കുന്നു. മൂന്നാം ടെസ്റ്റിൽ ഓസ്ട്രേലിയയും ഇന്ത്യയും കഴിഞ്ഞ മത്സരത്തിൽ കളിച്ച ടീമിൽ നിന്നും മാറ്റങ്ങളുമായാണ് കളിക്കാനിറങ്ങിയത്. ഓസ്ട്രേലിയ വിൽ പുകോവ്സ്കി, ഡേവിഡ് വാർണർ എന്നിവരെ കൊണ്ടുവന്നപ്പോൾ ഇന്ത്യ രോഹിത് ശർമ, നവ്ദീപ് സൈനി എന്നിവർക്ക് അവസരം നൽകി. സൈനിയുടെയും പുകോവ്സ്കിയുടെയും അരങ്ങേറ്റ മത്സരമാണിത്. Content Highlights: India vs Australia Third Test Day One 2021
from mathrubhumi.latestnews.rssfeed https://ift.tt/3pUAlJt
via
IFTTT
No comments:
Post a Comment