തൃശ്ശൂർ: 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്- എൻ.ഡി.എ. മത്സരമെന്ന രീതിയിലായിരിക്കണം ഇത്തവണത്തെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെന്ന് ബി.ജെ.പി. പഠനശിബിരങ്ങളിൽ നിർദേശം.140 നിയോജകമണ്ഡലങ്ങളിൽ നടക്കുന്ന പഠനശിബിരങ്ങളിൽ സംസ്ഥാന-ജില്ലാ നേതാക്കളാണ് ഈ സന്ദേശം നൽകുന്നത്. സംസ്ഥാനത്ത് തുടർഭരണം വരുന്നതാണ് നല്ലത്. യു.ഡി.എഫ്. തോറ്റാൽ കോൺഗ്രസിൽനിന്നും ചില ഘടകകക്ഷികളിൽനിന്നും വൻതോതിൽ ബി.ജെ.പി.യിലേക്ക് ഒഴുക്കുണ്ടാവുമെന്നാണ് കണക്കുകൂട്ടൽ. അധികാരമില്ലാതെ കോൺഗ്രസിൽ പ്രവർത്തകർ തുടരില്ല എന്ന ധാരണയാണ് കാരണം.ബി.ജെ.പിക്ക് അന്യമായിരുന്ന കർണാടക, ത്രിപുര, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ കോൺഗ്രസിനെ ക്ഷീണിപ്പിച്ചതാണ് നേട്ടമുണ്ടാകാൻ കാരണമെന്നും വിശദീകരിക്കുന്നു. കേരളമൊഴിച്ച് എല്ലാ സംസ്ഥാനങ്ങളിലും ‘കോൺഗ്രസ് മുക്തഭാരതം’ എന്ന മുദ്രാവാക്യമായിരുന്നു ബി.ജെ.പി.യുടേത്. കോൺഗ്രസും സി.പി.എമ്മും ഒരുപോലെ എതിർക്കേണ്ടവർ എന്നായിരുന്നു കേരളത്തിലെ ശൈലി.തദ്ദേശ തിരഞ്ഞെടുപ്പിൽ 31 ലക്ഷം വോട്ടുകൾ കിട്ടിയെന്നാണ് പാർട്ടി കണക്ക്. എൽ.ഡി.എഫിനും യു.ഡി.എഫിനും 50 ലക്ഷത്തിനും 60 ലക്ഷത്തിനും ഇടയിൽ വോട്ടുകളാണ് കിട്ടിയത്. കോൺഗ്രസിനെ ക്ഷീണിപ്പിച്ചാൽ ബി.ജെ.പിക്ക് 50 ലക്ഷം വോട്ടിലേക്ക് 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എത്താൻ പ്രയാസമുണ്ടാവില്ല എന്നാണ് കണക്കുകൂട്ടൽ.
from mathrubhumi.latestnews.rssfeed https://ift.tt/2XSfsCG
via
IFTTT
No comments:
Post a Comment