തൃണമൂലില്‍ പ്രതിസന്ധിക്ക് അയവ്; സുവേന്ദു അധികാരി പാര്‍ട്ടി വിടില്ലെന്ന് നേതാക്കള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 1, 2020

തൃണമൂലില്‍ പ്രതിസന്ധിക്ക് അയവ്; സുവേന്ദു അധികാരി പാര്‍ട്ടി വിടില്ലെന്ന് നേതാക്കള്‍

കൊൽക്കത്ത: ബെംഗാളിൽ തൃണമൂൽ കോൺഗ്രസിലെ പ്രതിസന്ധി അയഞ്ഞു. മമത സർക്കാരുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് മന്ത്രിസ്ഥാനം രാജിവെച്ച മുൻമന്ത്രി സുവേന്ദു അധികാരിയുമായുള്ള പ്രശ്നങ്ങൾ ചർച്ച ചെയ്ത് സമവായത്തിലെത്തിയതായി പാർട്ടി വക്താക്കൾ വ്യക്തമാക്കി. സുവേന്ദു അധികാരി പാർട്ടിയിൽ നിന്ന് രാജിവെക്കില്ലെന്നും അവർ പ്രതികരിച്ചു. മമതാ ബാനർജി ചുമതലപ്പെടുത്തിയ മുതർന്ന തൃണമൂൽ കോൺഗ്രസ് നേതാവ് സൗഗത റോയി എംപിയും സുദീപ് ബാനർജിയും ചേർന്ന് സുവേന്ദു അധികാരിയുമായി നടത്തിയ ചർച്ചയിലാണ് സമവായമായത്. സംസ്ഥാന ഗതാഗത-ജലവിഭവ വകുപ്പ് മന്ത്രിയായിരുന്ന സുവേന്ദു അധികാരി മാസങ്ങളായി തൃണമൂൽ നേതൃത്വവുമായി ഇടഞ്ഞുനിൽക്കുകയാണ്. ഇതിനിടെ ശുഭേന്ദു സ്വന്തം നിലക്ക് റാലികൾ നടത്തുകയും അനുയായികളെ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. തൃണമൂലിന്റെ കൊടിയോ ബാനറുകളോ റാലികളിൽ ഉപയോഗിച്ചിരുന്നില്ല.2007-08-ൽ നന്ദിഗ്രാമിനെ ഇടതുപക്ഷത്ത് നിന്ന് തൃണമൂലിന്റെ ശക്തികേന്ദ്രമാക്കി മാറ്റിയതിന് പിന്നിൽ പ്രധാനിയാണ് സുവേന്ദ. എന്നാൽ നേതൃനിരയിൽ നിരന്തരം സുവേന്ദയെ അവഗണിക്കുന്നുവെന്നാണ് പരാതി. 2011-ൽ സുവേന്ദയെ മാറ്റിയാണ് മുഖ്യമന്ത്രി മമതാ ബാനർജിയുടെ അനന്തിരവനായഅഭിഷേക് ബാനർജിയെ യുവജന വിഭാഗത്തിന്റെ അധ്യക്ഷനാക്കിയത്. Content Highlights:"All Problems Solved": Trinamool Leaders After Meeting Suvendu Adhikari


from mathrubhumi.latestnews.rssfeed https://ift.tt/3lv1zDY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages