ചൈനയുടെ ആളില്ലാ ബഹിരാകാശ പേടകം ചന്ദ്രനില്‍, ലക്ഷ്യം മണ്ണും കല്ലും ശേഖരിക്കല്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 1, 2020

ചൈനയുടെ ആളില്ലാ ബഹിരാകാശ പേടകം ചന്ദ്രനില്‍, ലക്ഷ്യം മണ്ണും കല്ലും ശേഖരിക്കല്‍

ബെയ്ജിങ് : ചന്ദ്രനിൽ നിന്നുള്ള സാമ്പിളുകൾ ശേഖരിക്കാൻ ചൈന വിക്ഷേപിച്ച ബഹിരാകാശ പേടകംചന്ദ്രനിൽ ലാൻഡ് ചെയ്തു. നവംബർ 24 നാണ് ചൈന ചങ്അ5വിക്ഷേപിച്ചത്. പുരാതന ചൈനക്കാർക്ക് ചന്ദ്രൻ ചങ്അഎന്ന ദേവതയാണ്. പലരും ചങ്അയെ ആരാധിക്കുന്നുണ്ട്. അതിനാലാണ് ചന്ദ്രനിൽ നിന്നുളള കല്ലുകളും മറ്റുപദാർഥങ്ങളും ശേഖരിക്കാൻ ചൈനയയച്ച ദൗത്യത്തിന് ചങ്അഎന്ന പേരിട്ടത്. ചന്ദ്രന്റെ ഉത്ഭവം കണ്ടെത്താനുള്ള പഠനത്തിന്റെ ഭാഗമായാണ് അവിടെ നിന്നുള്ള പദാർഥങ്ങൾ ശേഖരിക്കുന്നത്. ഓഷ്യാനസ് പ്രോസെല്ലറം അഥവാ ഓഷ്യൻ ഓഫ് സ്റ്റോംസ് എന്നറിയപ്പെടുന്ന ചന്ദ്രനിലെ ലാവാ സമതലത്തിൽ മനുഷ്യ സ്പർശം ഏൽക്കാത്ത ഇടത്തുനിന്നാണ് സാമ്പിളുകൾ ശേഖരിക്കുന്നത്. രണ്ട് കിലോയോളം സാമ്പിളുകൾ ശേഖരിക്കാൻ ദൗത്യം ലക്ഷ്യമിടുന്നുണ്ട്. ദൗത്യം വിജയകരമായി പൂർത്തീകരിക്കാനാവുകയാണെങ്കിൽ സോവിയറ്റ് യൂണിയനും അമേരിക്കക്കും ശേഷം ചന്ദ്രനിൽ നിന്ന് സാമ്പിളുകൾ ശേഖരിക്കുന്ന മൂന്നാമത്തെ രാജ്യമാകും ചൈന. ലാൻഡിങ്ങിന് ശേഷം പേടകം അതിന്റെ റോബോട്ടിക് ഭുജങ്ങളുപയോഗിച്ച് പാറ തുരന്ന് സാമ്പിളുകൾ ശേഖരിക്കാനാണ് ഉദ്ദേശിക്കുന്നത്. തിരിച്ച് ഭൂമിയിലേക്ക് മടങ്ങുന്ന ക്യാപ്സൂളിലായിരിക്കും ശേഖരിക്കുന്ന സാമ്പിളുകൾ സൂക്ഷിക്കുന്നത്. ചൈനയിലെ മംഗോളിയ മേഖലയിലായിരിക്കും ഇത് ലാൻഡ് ചെയ്യുക. 2013ലാണ് ചൈന ആദ്യ ചാന്ദ്രപര്യവേക്ഷണം നടത്തിയത്. ചന്ദ്രനിൽ ഇതുവരെ മനുഷ്യസ്പർശമേൽക്കാത്ത ഇടത്തിൽ സന്ദർശിച്ച് ചങ്അ- 4 ചരിത്രം കുറിച്ചിരുന്നു. content highlights:Unmanned Chinese Spacecraft Lands On Moon


from mathrubhumi.latestnews.rssfeed https://ift.tt/3fXo5UF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages