യു.ഡി.എഫ് റെക്കോര്‍ഡ് വിജയം നേടും; ഇടത്‌ ദുര്‍ഭരണത്തിനെതിരേ ജനം വിധിയെഴുതും - മുല്ലപ്പള്ളി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 13, 2020

യു.ഡി.എഫ് റെക്കോര്‍ഡ് വിജയം നേടും; ഇടത്‌ ദുര്‍ഭരണത്തിനെതിരേ ജനം വിധിയെഴുതും - മുല്ലപ്പള്ളി

കോഴിക്കോട്: തദ്ദേശ ഭരണ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് റെക്കോർഡ് വിജയം നേടുമെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. 14 ജില്ലകളിലെ ജനങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടതിലൂടെയാണ് ഇക്കാര്യം ബോധ്യപ്പെട്ടതെന്നും മുല്ലപ്പള്ളി പറഞ്ഞു. കോഴിക്കോട് വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ നാലര വർഷമായി കേരളം ഭരിക്കുന്ന എൽഡിഎഫ് സർക്കാരിന്റെ ദുർഭരണത്തിന് എതിരായ ജനവിധിയായിരിക്കും ഇത്തവണത്തേത്. ഇടത് ഭരണത്തിൽ സമസ്ത മേഖലയിലുമുള്ള ആളുകളും അതീവ നിരാശരും ദു:ഖിതരുമാണ്. ജനങ്ങളുടെ പ്രതിഷേധം വോട്ടെടുപ്പിൽ പ്രതിഫലിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു. content highlights:UDF will win local body election says Mullappally Ramachandran


from mathrubhumi.latestnews.rssfeed https://ift.tt/2IJR0iT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages