കള്ളക്കടത്തിന്റെ ‘ഉന്നതബന്ധങ്ങൾ’ മൊഴിക്കുള്ളിൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 7, 2020

കള്ളക്കടത്തിന്റെ ‘ഉന്നതബന്ധങ്ങൾ’ മൊഴിക്കുള്ളിൽ

കൊച്ചി: സ്വർണം, ഡോളർക്കടത്ത് കേസുകളിലെ പ്രധാന പ്രതികളായ സ്വപ്നാ സുരേഷ്, പി.എസ്. സരിത്ത് എന്നിവരുടെ രഹസ്യമൊഴിയെടുക്കുന്നത് ചൊവ്വാഴ്ച പൂർത്തിയാകും. കേസിൽ ഇതുവരെ പുറത്തുവരാത്ത 'ഉന്നതരുടെ' ഇടപെടലുകളെക്കുറിച്ച് ഇരുവരും മൊഴിനൽകിയതായാണു സൂചന. ഇരുവരുടെയും കസ്റ്റംസ് കസ്റ്റഡി കാലാവധിയും ചൊവ്വാഴ്ചയാണ് അവസാനിക്കുന്നത്. കൊഫെപൊസ കേസുകളിൽ പ്രതികളായതിനാൽ ഇരുവരെയും തിരുവനന്തപുരത്തെ ജയിലുകളിലേക്കു മാറ്റും. രാഷ്ട്രീയനേതൃത്വത്തിലുള്ളവരുടെയും ഉന്നതപദവികളിലിരിക്കുന്ന ഉദ്യോഗസ്ഥരുടെയും പേരുകൾ പുതുതായി കേസിലേക്കു വരുമെന്ന സൂചനയാണ് രഹസ്യമൊഴിയിലുള്ളത്. കസ്റ്റംസിന്റെയും ഇ.ഡി.യുടെയും ചോദ്യംചെയ്യലുകളിൽ ചിലരുടെ പേരുകൾ പരാമർശിക്കപ്പെട്ടിരുന്നുവെങ്കിലും അതൊന്നും കോടതിരേഖകളിലേക്ക് എത്തിയിരുന്നില്ല. എന്നാൽ, ക്രിമിനൽനടപടിച്ചട്ടത്തിലെ സെക്ഷൻ 164 പ്രകാരം മജിസ്ട്രേറ്റിനുമുന്നിൽ നൽകുന്ന മൊഴികളിൽ വെളിപ്പെടുത്തിയിട്ടില്ലാത്ത കാര്യങ്ങളുണ്ടെന്നാണു കരുതുന്നത്. ചോദ്യംചെയ്യലിൽ ഇത്തരത്തിലുള്ള സൂചന ലഭിച്ചതിനെത്തുടർന്നാണ് ഇരുവരുടെയും രഹസ്യമൊഴിയെടുപ്പിന് കസ്റ്റംസ് തന്നെ കോടതിയെ സമീപിച്ചത്. എറണാകുളം ജില്ലാ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി മൂന്നിലാണ് ഇരുവരും രഹസ്യമൊഴി നൽകുന്നത്. സ്വർണക്കടത്തിലെ മൊഴിയെടുപ്പ് പൂർത്തിയായി. നിലവിൽ ഡോളർക്കടത്തിലാണ് മൊഴിനൽകുന്നത്. Content Highlights:Thiruvananthapuram Gold smuggling case , Swapna Suresh


from mathrubhumi.latestnews.rssfeed https://ift.tt/33ScAZM
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages