വിവാഹസമ്മാനം വേണ്ട,ആ പണം കര്‍ഷകര്‍ക്ക് നല്‍കൂ; അതിഥികളോട് പഞ്ചാബി കുടുംബം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 8, 2020

വിവാഹസമ്മാനം വേണ്ട,ആ പണം കര്‍ഷകര്‍ക്ക് നല്‍കൂ; അതിഥികളോട് പഞ്ചാബി കുടുംബം

ചണ്ഡിഗഡ്: വിവാഹച്ചടങ്ങിൽ പങ്കെടുക്കാനെത്തിയ ബന്ധുക്കളോടും സുഹൃത്തുക്കളോടും സമ്മാനം ഒഴിവാക്കാനും പകരം സമരം ചെയ്യുന്ന കർഷകർക്കായി ധനസഹായം ചെയ്യാനും ആവശ്യപ്പെട്ട് പഞ്ചാബിലെ ഒരു കുടുംബം. ഉദാരമായ സംഭാവനകൾ നിക്ഷേപിക്കാൻ വിവാഹവേദിയ്ക്ക് സമീപം ഒരു പെട്ടി സ്ഥാപിക്കുകയും ചെയ്തിരുന്നു. ദമ്പതിമാർക്ക് ശഗുൻ പണം നൽകുന്നതിന് പകരം ആ തുക ഡൽഹിയിൽ സമരത്തിലേർപ്പെട്ടിരിക്കുന്ന കർഷകർക്ക് സഹായമായി നൽകാൻ അവർ അപേക്ഷിച്ചു.(മംഗളകർമങ്ങളിൽ സമ്മാനമായി നൽകുന്നതാണ് ശഗുൻ). ലഭിക്കുന്ന പണം കൊണ്ട് കർഷകർക്കായി ഭക്ഷണവും തണുപ്പകറ്റാനുള്ള വസ്ത്രങ്ങളും മറ്റവശ്യസാധനങ്ങളും നൽകാൻ കഴിയുമെന്ന് ആതിഥേയർ പ്രത്യാശ പ്രകടിപ്പിച്ചു. ചണ്ഡിഗഢിൽ നിന്ന് 250 കിലോമീറ്റർ അകലെയുള്ള മുക്തറിലാണ് സംഭവം നടന്നത്. കേന്ദസർക്കാർ നടപ്പാക്കിയ പുതിയ നിയമങ്ങൾ തങ്ങളുടെ വരുമാനം നഷ്ടപ്പെടാനും കോർപറേറ്റുകൾ തങ്ങളെ ചൂഷണം ചെയ്യാനും ഇടയാക്കുമെന്ന് കർഷകർ ഭയപ്പെടുത്തുന്നു. എന്നാൽ മധ്യവർത്തികളെ ഒഴിവാക്കി തങ്ങൾക്കിഷ്ടമുള്ള വിധത്തിൽ ഉത്പന്നങ്ങൾ വിറ്റഴിക്കാൻ പുതിയ നിയമങ്ങൾ സഹായകമാകുമെന്നാണ് സർക്കാർ ഭാഷ്യം. Content Highlights: Punjab Family Says No To Wedding Gifts, Keeps Donation Box For Farmers


from mathrubhumi.latestnews.rssfeed https://ift.tt/3qIUSCa
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages