വെള്ളപ്പൊക്കം തടയുന്ന 'മോസെ' സംവിധാനം പ്രവര്‍ത്തിച്ചില്ല; വെനീസ് വെള്ളത്തില്‍ മുങ്ങി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 8, 2020

വെള്ളപ്പൊക്കം തടയുന്ന 'മോസെ' സംവിധാനം പ്രവര്‍ത്തിച്ചില്ല; വെനീസ് വെള്ളത്തില്‍ മുങ്ങി

വെനീസ്: പുതുതായി സ്ഥാപിച്ച വെള്ളപ്പൊക്ക പ്രതിരോധ സംവിധാനം പ്രവർത്തിപ്പിക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് വെനീസ് നഗരം വെള്ളത്തിലായി. സമുദ്രനിരപ്പിൽ നിന്ന് ഒരു മീറ്ററോളം മാത്രം ഉയരത്തിൽ സ്ഥിതിചെയ്യുന്ന സെന്റ് മാർക്ക്സ് ചത്വരം വെള്ളത്തിൽ മുങ്ങി. പ്രസിദ്ധമായ സെന്റ് മാർക്ക്സ് ബസലിക്കയിലും വെള്ളം കയറി. പല കട ഉടമകളും തടി പലകകൾ ഉപയോഗിച്ചാണ് വെള്ളം കയറുന്നത് തടഞ്ഞത്. വേലിയേറ്റ സമയത്ത് വെള്ളം ഉയരുന്നതിൽ നിന്ന് വെനീസിനെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മോസെ(massive flood defence system) എന്ന പേരിൽ പേരിൽ വെള്ളപ്പൊക്ക പ്രതിരോധ സംവിധാനം ഒക്ടോബറിൽ സ്ഥാപിച്ചത്. മൂന്ന് മീറ്റർ ഉയരത്തിൽ വെള്ളം കയറുന്നതിനെ പ്രതിരോധിക്കാനായി കെയ്സണുകളിൽ (caissons) വെള്ളം നിറഞ്ഞ് തടസം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. 30 മിനിറ്റിനുള്ളിൽ വെള്ളം നിറയുന്ന രീതിയിലാണ് കെയ്സണുകളുടെ ശൃംഖല രൂപകൽപ്പന ചെയ്തിരിക്കുന്നത്. എന്നാൽ ചൊവ്വാഴ്ച ഈ സംവിധാനത്തിന്റെ പ്രവർത്തനംപരാജയപ്പെടുകയായിരുന്നു.സമുദ്രനിരപ്പിൽ നിന്ന് 1.2 മീറ്റർ മാത്രമേ വെള്ളം ഉയരുകയുള്ളൂ എന്നായിരുന്നു പ്രവചനം. മോസെപ്രവർത്തിപ്പിക്കുന്നതിന്കൃത്യമായ പ്രവചനം ആവശ്യമാണെന്ന് വെനീസ് മേയർ ലുയിഗി ബ്രുഗ്നാരോ ഇറ്റാലിയൻ വാർത്താ ഏജൻസിയോട് പറഞ്ഞു. Content Highlights:Venice Under Water As Newly Installed Dam System Fails To Activate


from mathrubhumi.latestnews.rssfeed https://ift.tt/370u1tr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages