തിരഞ്ഞെടുപ്പിനുശേഷം വൈദ്യുതിനിരക്ക് കൂടും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 10, 2020

തിരഞ്ഞെടുപ്പിനുശേഷം വൈദ്യുതിനിരക്ക് കൂടും

പാലക്കാട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് കഴിയുന്നതോടെ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടും. 2019-ൽ പുതുക്കി നിശ്ചയിച്ച വൈദ്യുതിനിരക്കിന് മാർച്ച്് 31-വരെയായിരുന്നു പ്രാബല്യം. കോവിഡ് പശ്ചാത്തലത്തിൽ പുതുക്കി നിശ്ചയിക്കാതെ നിലവിലുള്ളത് തുടർന്നു. വൈദ്യുതി ബോർഡ് ഓരോ വർഷവും പ്രതീക്ഷിക്കുന്ന വരവു ചെലവു കണക്കുകൾ വിലയിരുത്തിയശേഷമാണ് വൈദ്യുതിനിരക്ക് നിശ്ചയിക്കുന്നത്. 2019 ഒക്ടോബർ മുതലുള്ള ഇന്ധന സർചാർജ് ഉപഭോക്താക്കളിൽനിന്ന് പിരിച്ചെടുക്കാനുണ്ട്. ജൂലായ് മുതൽ സെപ്റ്റംബർ വരെയുള്ള സർചാർജ് നിശ്ചയിക്കുന്ന നടപടി പുരോഗമിക്കയാണ്. സർചാർജ് പിരിച്ചെടുത്തു കഴിയുമ്പോഴേക്കും വൈദ്യുതി ചാർജ് വർധനയുടെ കാര്യത്തിൽ വ്യക്തത വരുമെന്ന് കെ.എസ്.ഇ.ബി. അധികൃതർ പറഞ്ഞു.ഇതര സംസ്ഥാനത്തുനിന്ന് വൈദ്യുതി എത്തിക്കുന്ന ലൈനുകളുടെ പ്രസരണ നിരക്ക് കേന്ദ്ര വൈദ്യുതി റെഗുലേറ്റി കമ്മിഷൻ വർധിപ്പിച്ചതുകാരണമുള്ള വർധന, ഇന്ധന സർചാർജ് ഇനത്തിലുള്ള വർധന, വൈദ്യുതി ബോർഡ് വരവു ചെലവു കണക്കാക്കി നഷ്ടം നികത്തുന്നതിനുള്ള പതിവു നിരക്ക് വർധന എന്നിങ്ങനെ മൂന്നു തരത്തിലുള്ള നിരക്കുകളും ചേർത്താണ് പുതിയ വൈദ്യുതിനിരക്ക് നിശ്ചയിക്കുക.2019 ഒക്ടോബർ മുതൽ ഡിസംബർ വരെ യൂണിറ്റിന് 10 പൈസ, ജനുവരി മുതൽ മാർച്ച് വരെ 11 പൈസ, ഏപ്രിൽ മുതൽ ജൂൺ വരെ ആറു പൈസ എന്നിങ്ങനെ സർചാർജ് ഈടാക്കണമെന്നാണു ബോർഡ് ആവശ്യപ്പെട്ടത്. കഴിഞ്ഞ ജൂലായ് മുതൽ സെപ്റ്റംബർ വരെയുള്ള നഷ്ടം നികത്താൻ യൂണിറ്റിന് ആറു പൈസ വീതം സർചാർജ് പിരിച്ചു നൽകണമെന്നും ബോർഡ് ആവശ്യപ്പെട്ടു. ഇതര സംസ്ഥാനത്തുനിന്ന് വൈദ്യുതി എത്തിക്കുന്ന ലൈനുകളുടെ പ്രസരണനിരക്ക് കേന്ദ്ര വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ വർധിപ്പിച്ചതുകാരണം വൈദ്യുത ചാർജിൽ യൂണിറ്റിന് 25 മുതൽ 50 പൈസയുടെ വരെ വർധനയുണ്ടാകുമെന്നാണ് കരുതുന്നത്. കേന്ദ്ര റഗുലേറ്ററി കമ്മിഷന്റെ തീരുമാനമായതിനാൽ സംസ്ഥാന കമ്മിഷന് വർധന നടപ്പാക്കണം. എത്ര പൈസ വീതം ഏതൊക്കെ ഉപഭോക്താക്കളിൽനിന്ന് ഈടാക്കണമെന്നു തീരുമാനിക്കേണ്ടതു സംസ്ഥാന കമ്മിഷനാണെന്ന് കെ.എസ്.ഇ.ബി. അധികൃതർ വ്യക്തമാക്കി.


from mathrubhumi.latestnews.rssfeed https://ift.tt/377bTOE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages