സമരം ചെയ്യുന്ന കര്‍ഷകര്‍ക്കായി മണിക്കൂറില്‍ 2000 ചപ്പാത്തികള്‍ ഉണ്ടാക്കുന്ന യന്ത്രം: വൈറലായി വീഡിയോ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 8, 2020

സമരം ചെയ്യുന്ന കര്‍ഷകര്‍ക്കായി മണിക്കൂറില്‍ 2000 ചപ്പാത്തികള്‍ ഉണ്ടാക്കുന്ന യന്ത്രം: വൈറലായി വീഡിയോ

ന്യൂഡൽഹി: കേന്ദ്രത്തിന്റെ കാർഷിക നിയമങ്ങൾക്കെതിരെ സമാനതകളില്ലാത്ത കാർഷിക പ്രക്ഷോഭമാണ് ഡൽഹിയിൽ നടക്കുന്നത്. സർക്കാരും കർഷകരുമായുള്ള ചർച്ചകൾ നടക്കുന്നതിനിടയിലും സമരത്തിനായി മാസങ്ങൾ താമസിക്കാനുള്ള മുന്നൊരുക്കവുമായാണ് കർഷകർ ഡൽഹി അതിർത്തിയിലെത്തിയത്. സമരം ചെയ്യുന്ന കർഷകർക്കായി ചപ്പാത്തി ഉണ്ടാക്കുന്ന ഒരു യന്ത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. മണിക്കൂറിൽ 2000 ചപ്പാത്തികളുണ്ടാക്കുന്ന യന്ത്രമാണ് സിങ്കു അതിർത്തിയിൽ പ്രക്ഷോഭം നടത്തുന്ന കർഷകരുടെ പക്കലുള്ളത്. പ്രതിഷേധക്കാർക്കായി വേഗത്തിൽ ചപ്പാത്തികൾ തയ്യാറാക്കുന്നതിനായി വലിയ യന്ത്രമാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. ഇതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. യന്ത്രം ഉപയോഗിച്ച് ചപ്പാത്തി ഉണ്ടാക്കുന്ന ദൃശ്യങ്ങൾ വീഡിയോയിലുണ്ട്. ഖൽസഎയ്ഡ്ഫൗണ്ടേഷനാണ് കർഷകർക്കായി യന്ത്രം നൽകിയത്. ഖീർ, കുപ്പിവെള്ളം എന്നിവയടക്കമുള്ളവയും ഫൗണ്ടേഷൻ കർഷകർക്കായി നൽകിയിരുന്നു. കർഷകർക്കുള്ള ഭക്ഷണത്തിന്റെ ക്രമീകരണത്തിന് പുറമേ സ്ത്രീകൾക്കായി 20 ശൗചാലയങ്ങളും സമരസ്ഥലത്ത് നിർമിച്ച് നൽകിയിട്ടുണ്ടെന്ന് ഫൗണ്ടേഷൻ സ്ഥാപകനായ അമർപ്രീത് സിംങ് അറിയിച്ചു. View this post on Instagram A post shared by NDTV (@ndtv) Content Highlights: This Roti Machine At The Farmers' Protests Can Make Up To 2000 Rotis In An Hour!


from mathrubhumi.latestnews.rssfeed https://ift.tt/37JVkqZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages