അവസാനഘട്ട സൈബർ പ്രചാരണത്തിന് സി.പി.എമ്മിന്റെ 13 കാപ്‌സ്യൂളുകൾ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 8, 2020

അവസാനഘട്ട സൈബർ പ്രചാരണത്തിന് സി.പി.എമ്മിന്റെ 13 കാപ്‌സ്യൂളുകൾ

കുറ്റിപ്പുറം: തിരഞ്ഞെടുപ്പിന്റെ കോലാഹലങ്ങൾ അവസാനിക്കാൻ ദിവസങ്ങൾ ബാക്കിനിൽക്കേ പ്രചാരണത്തിന് 13 ’കാപ്‌സ്യൂളുകൾ’ പുറത്തിറക്കി സി.പി.എമ്മിന്റെ സൈബർവിഭാഗം.വിവാദങ്ങൾ സർക്കാരിനെ വേട്ടയാടിക്കൊണ്ടിരിക്കുമ്പോൾ വികസനംകാണിച്ച് തിരഞ്ഞെടുപ്പിനെ നേരിടാനാണ് പാർട്ടി തീരുമാനം. സംസ്ഥാനസർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞുള്ള ’കാപ്‌സ്യൂളുകൾ’ആണ് തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിൽ സൈബർ പ്രചാരണത്തിന് സി.പി.എം. ഉപയോഗിക്കുന്നത്. എന്നാൽ പ്രതിപക്ഷ എം.എൽ.എമാരുടെ അറസ്റ്റ് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയുള്ള പരാമർശങ്ങൾ വേണ്ടെന്നാണ് പാർട്ടി മേൽഘടകത്തിന്റെ നിർദേശം. ഇത്തരത്തിലുള്ള പ്രചാരണം സർക്കാരിനെതിരായ ജനവികാരത്തിന് വഴിമരുന്നിട്ടേക്കുമെന്ന് കരുതുന്നു.’എന്തുകൊണ്ട് ഇടതുപക്ഷം’ എന്ന തലക്കെട്ടിലാണ് ’കാപ്‌സ്യൂളുകൾ’ തയ്യാറാക്കിയത്. സർക്കാരിന്റെ കർഷകക്ഷേമ- കാർഷിക വികസന നടപടികൾ, ഓഖി, പ്രളയം, നിപ, കോവിഡ് കാലത്തെ പതറാത്ത ഭരണനേതൃത്വം, വിശപ്പുരഹിത കേരളം പദ്ധതി, വർഗീയ മതതീവ്രവാദികൾക്കെതിരായ ജാഗ്രത, പ്രകടനപത്രികയിലെ 600 വാഗ്ദാനങ്ങൾ പൂർത്തിയാക്കിയത് തുടങ്ങിയ കാര്യങ്ങളാണ് കാപ്‌സ്യൂളുകൾ ചൂണ്ടിക്കാട്ടുന്നത്.പൊതുവിദ്യാഭ്യാസ -ആരോഗ്യരംഗത്തെ നേട്ടങ്ങളും ക്ഷേമപെൻഷൻ വർധനയും പ്രചാരണവിഷയമാണ്. ദേശീയപാത വികസനം, ഗെയ്ൽ പൈപ്പ് ലൈൻ പദ്ധതി യാഥാർഥ്യമാക്കിയത് എന്നിവയും സർക്കാരിന്റെ പ്രധാനനേട്ടമായി വിവരിച്ചിട്ടുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/2IufFbf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages