എയ്ഡഡ് മാനേജ്‌മെന്റുകളുടെ പരമാധികാരത്തിനു കടിഞ്ഞാണ്‍ ; അധ്യാപക തസ്തിക സൃഷ്ടിക്കലും നിയമനങ്ങളും സര്‍ക്കാര്‍ നടത്തും ; സംരക്ഷിത അദ്ധ്യാപകര്‍ക്ക് മുന്‍ഗണന, ലീവ് സറണ്ടര്‍ പിഎഫിലേക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, November 11, 2020

എയ്ഡഡ് മാനേജ്‌മെന്റുകളുടെ പരമാധികാരത്തിനു കടിഞ്ഞാണ്‍ ; അധ്യാപക തസ്തിക സൃഷ്ടിക്കലും നിയമനങ്ങളും സര്‍ക്കാര്‍ നടത്തും ; സംരക്ഷിത അദ്ധ്യാപകര്‍ക്ക് മുന്‍ഗണന, ലീവ് സറണ്ടര്‍ പിഎഫിലേക്ക്

തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തില്‍ ചെലവുചുരുക്കല്‍ നിര്‍ദേശങ്ങളുടെ ഭാഗമായി, എയ്ഡ്ഡ് സ്‌കൂള്‍/കോളജ് മാനേജ്‌മെന്റുകളുടെ പരമാധികാരത്തിനു തടയിട്ട് സര്‍ക്കാര്‍ ഉത്തരവ്. അധ്യാപക തസ്തിക സൃഷ്ടിക്കാനുള്ള അധികാരം സര്‍ക്കാരില്‍ നിക്ഷിപ്തമാക്കി. നിയമനങ്ങളില്‍ സംരക്ഷിത അധ്യാപകര്‍ക്കു മുന്‍ഗണന.

ഭൂമിയുടെ വിപണിവിലപ്രകാരം പാട്ടത്തുക തിട്ടപ്പെടുത്താനും ദൗത്യസേന രൂപീകരിച്ച് അതു പിരിച്ചെടുക്കാനും ഉത്തരവില്‍ നിര്‍ദേശിക്കുന്നു. അടുത്തിടെ െകെക്കൊണ്ട നടപടികള്‍ ക്രോഡീകരിച്ചാണ് ഉത്തരവ്. പ്രധാനമായും ഭരണതലത്തിലും ജീവനക്കാരുടെയൂം ചെലവുകളിലുമാണു നിയന്ത്രണങ്ങള്‍.

സെക്രട്ടേറിയറ്റിലെയും മറ്റു വകുപ്പുകളിലെയും ഡെപ്യൂട്ടേഷന്‍ വ്യവസ്ഥകള്‍ക്കു കര്‍ശനനിയന്ത്രണം. ജീവനക്കാരുടെ ദീര്‍ഘകാലാവധി കുറച്ചു. ജീവനക്കാരുടെ സ്ഥാനക്കയറ്റത്തിനായി അവധിയെടുത്ത് സഹായിക്കുന്ന രീതി അവസാനിപ്പിച്ചു. പകരം അധികച്ചുമതല നല്‍കി കൃത്യനിര്‍വഹണം നടത്തണം.

* പുതിയ കോളജ് അധ്യാപകതസ്തിക ആഴ്ചയില്‍ കുറഞ്ഞത് 16 മണിക്കൂര്‍ അധ്യാപനം എന്ന വ്യവസ്ഥയില്‍.

* എയ്ഡഡ് സ്‌കൂളുകളില്‍ ഒരു കുട്ടി കൂടിയാല്‍ അധികതസ്തിക സൃഷ്ടിക്കുന്ന രീതി തടഞ്ഞു.

* സ്‌കൂളുകളില്‍ അധ്യാപകതസ്തിക സൃഷ്ടിക്കാനുള്ള പരമാധികാരം സര്‍ക്കാരിന്.

* എയ്ഡ്ഡ് സ്‌കൂള്‍ തസ്തികകളില്‍ പ്രഥമപരിഗണന സംരക്ഷിത അധ്യാപകര്‍ക്ക്. ഇതിനായി ഒരുമാസത്തിനകം ചട്ടഭേദഗതി.

* പ്രവര്‍ത്തനം അവസാനിപ്പിച്ച കേന്ദ്രപദ്ധതികളിലേതുള്‍പ്പെടെ ജീവനക്കാരെ മറ്റു വകുപ്പുകളില്‍ പുനര്‍വിന്യസിക്കും.

* ഓണ്‍െലെന്‍ ഫയല്‍ സൗകര്യമുള്ള ഓഫീസുകളിലെ െടെപ്പിസ്റ്റുകളെ മറ്റു തസ്തികകളില്‍ പുനര്‍വിന്യസിക്കും.

* ഓഫീസ് അറ്റന്‍ഡന്റ് തസ്തികകള്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കു മാറ്റും.

* പൊതുമരാമത്ത്, ജലവിഭവ വകുപ്പുകളില്‍ അധികമുള്ള ജീവനക്കാരെ മറ്റിടങ്ങളിലേക്കു മാറ്റും.

* ശമ്പളമില്ലാത്ത അവധി അഞ്ചുവര്‍ഷമായി ചുരുക്കി. (നേരത്തേ 20 വര്‍ഷം).

* അടുത്ത ജൂണ്‍ ഒന്നുമുതല്‍ പിന്‍വലിക്കാവുന്ന തരത്തില്‍ ലീവ് സറണ്ടര്‍ പി.എഫിലേക്ക്.

* ഒരേ സ്വഭാവമുള്ള ക്ഷേമനിധികള്‍, കമ്മിഷനുകള്‍, അതോറിറ്റികള്‍ എന്നിവയെല്ലാം പരമാവധി ഒറ്റഭരണസംവിധാനങ്ങളാക്കി മാറ്റും.

* സ്റ്റാറ്റിയൂട്ടറി അല്ലാത്ത വിവിധ ജുഡീഷ്യല്‍ കമ്മിഷനുകളെ ഒരേ ഓഫീസ് സംവിധാനത്തിനു കീഴിലാക്കും.

* വകുപ്പുകളും സ്ഥാപനങ്ങളും സ്വന്തമായുള്ളതും വാടകയ്ക്ക് ഉപയോഗിക്കുന്നതുമായ വാഹനങ്ങളുടെ വിശദാംശങ്ങള്‍ ധനവകുപ്പിനെ അറിയിക്കണം.

* ഒരുവര്‍ഷത്തേക്ക് സര്‍ക്കാര്‍ ഓഫീസുകള്‍ മോടി പിടിപ്പിക്കാനോ ഫര്‍ണിച്ചര്‍/വാഹനങ്ങള്‍ വാങ്ങാനോ പാടില്ല.

* ഔദ്യോഗിക യാത്രാച്ചെലവുകള്‍ സമര്‍പ്പിക്കാനും പരിശോധിച്ച് പണം നല്‍കാനും സ്പാര്‍ക്കിന്റെ ഭാഗമായി പുതിയ ഓണ്‍ലൈന്‍ സംവിധാനം രണ്ടുമാസത്തിനുള്ളില്‍.

* വാടകക്കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസുകള്‍, മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ മിച്ചമുള്ള സ്ഥലത്തേക്കു മാറണം.

* ഓഫീസുകളില്‍ ഉപയോഗിക്കാത്ത സാധനങ്ങള്‍ ലേലം ചെയ്യണം.

* സര്‍ക്കാര്‍/പൊതുമേഖലാസ്ഥാപനങ്ങളുടെ ഉപയോഗിക്കാത്ത ഭൂമി തിരിച്ചുപിടിക്കണം.

* നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നത് ഉറപ്പാക്കാനും ഓണ്‍ലൈനായി റിപ്പോര്‍ട്ട് ചെയ്യാനും ഓരോ വകുപ്പിലും പ്രത്യേക ഉദ്യോഗസ്ഥന്‍.



from mangalam.com https://ift.tt/2IwgdgL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages