കൊച്ചിയിലെ യുവനടനുമായി ഫോണില്‍ ബന്ധപ്പെട്ടത് മണിക്കൂറോളം, രാത്രി വൈകിയും സംഭാഷണം ; മലയാള സിനിമയിലെ യുവതാരങ്ങളുടെ മയക്കുമരുന്ന് റാക്കറ്റ് ബന്ധത്തിന് കൂടുതല്‍ തെളിവുകള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, November 6, 2020

കൊച്ചിയിലെ യുവനടനുമായി ഫോണില്‍ ബന്ധപ്പെട്ടത് മണിക്കൂറോളം, രാത്രി വൈകിയും സംഭാഷണം ; മലയാള സിനിമയിലെ യുവതാരങ്ങളുടെ മയക്കുമരുന്ന് റാക്കറ്റ് ബന്ധത്തിന് കൂടുതല്‍ തെളിവുകള്‍

കൊച്ചി: മലയാള സിനിമയിലെ യുവതാരങ്ങളുടെ മയക്കുമരുന്ന് റാക്കറ്റ് ബന്ധത്തിന് കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നു. കൊച്ചിയിലെ യുവനടനുമായി ഇവര്‍ കഴിഞ്ഞ ജൂണിനുശേഷം മണിക്കൂറുകളോളമാണു ഫോണില്‍ ബന്ധപ്പെട്ടിരുന്നത്. രാത്രി വൈകിയും സംഭാഷണം നടന്നിട്ടുണ്ട്. ബംഗളുരു മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ അനൂപ് മുഹമ്മദിനു മലപ്പുറത്തെ നിരവധി സ്വര്‍ണക്കള്ളക്കടത്തുകാരുമായും ബന്ധം കണ്ടെത്തി.

കരിപ്പുര്‍ സ്വര്‍ണക്കടത്ത് കേസ് പ്രതിയായിരുന്ന കൊടുവള്ളി സ്വദേശി ഷഹബാസിനെ അനൂപ് മുഹമ്മദ് പല തവണ ബന്ധപ്പെട്ടിരുന്നു. ഷഹബാസ് തിരിച്ചും വിളിച്ചതിന്റെ കോള്‍ ലിസ്റ്റും പുറത്തുവന്നിട്ടുണ്ട്. സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് ചോദ്യംചെയ്ത ഇടതു കൗണ്‍സിലര്‍ കാരാട്ട് ഫൈസലിന്റെ ബിസിനസ് പങ്കാളിയാണു താനെന്നു ഷഹബാസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ജൂണ്‍ ഒന്നു മുതല്‍ ഓഗസ്റ്റ് 19 വരെ 55 തവണയായി അനൂപും ഷഹബാസും 236 മിനിറ്റ് സംസാരിച്ചിട്ടുണ്ട്.

കേരളത്തിലെ സ്വര്‍ണക്കടത്ത് കണ്ണികളും രാജ്യാന്തര മയക്കുമരുന്ന് റാക്കറ്റുമായുള്ള ബന്ധങ്ങള്‍ കൂടിയാണ് കോള്‍ ലിസ്റ്റിലൂടെ പുറത്തു വരുന്നത്. ജനജാഗ്രതയ്ക്കിടെ കോടിയേരി ബാലകൃഷ്ണന്‍ കയറിയ ആഡംബര കാര്‍ ഷഹബാസിന്റെ പേരിലുള്ളതായിരുന്നു. മയക്കുമരുന്നു കേസിലെ കള്ളപ്പണ ഇടപാട് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിക്കെതിരേ കുരുക്ക് മുറുക്കി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യംചെയ്യല്‍ എട്ടു ദിവസം പിന്നിട്ടു.

ചോദ്യംചെയ്യലിന് ഇന്നലെ ഹാജരാകാന്‍ നിര്‍ദേശിച്ച് ബിനീഷിന്റെ ബിനാമികളെന്നു കണ്ടെത്തിയവര്‍ക്കു നോട്ടീസ് നല്‍കിയെങ്കിലും ആരുമെത്തിയില്ല. കേസന്വേഷണത്തിന്റെ പുരോഗതി ഇന്നു അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയെ അറിയിക്കും. കേരളത്തില്‍ പലയിടത്തായി നടത്തിയ പരിശോധനകളില്‍ പിടിച്ചെടുത്ത രേഖകളുടെ വിവരങ്ങളും നല്‍കും. ബിനീഷിനെതിരേ മറ്റു കേന്ദ്ര ഏജന്‍സികള്‍ നടപടി തുടങ്ങിയിട്ടുണ്ടെങ്കില്‍ അതും കോടതിയില്‍ അറിയിക്കും.

നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി.) ബിനീഷിനെ പ്രതി ചേര്‍ക്കുമെന്നാണു വിവരം. കേരളത്തില്‍ ഇന്നലെയും ബിനീഷുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ ഇ.ഡിയുടെ പരിശോധന നടന്നു. ബിനീഷിന്റെ കുടുംബം പരിശോധനയുമായി സഹകരിച്ചില്ലെന്നും ഇ.ഡി. കോടതിയെ അറിയിക്കും.



from mangalam.com https://ift.tt/3p4ilg7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages