മലപ്പുറത്തെ അമ്മയുടെയും മക്കളുടെയും മരണത്തില്‍ വഴിത്തിരിവ്; ഭര്‍ത്താവിന് പരസ്ത്രീ ബന്ധം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, November 9, 2020

മലപ്പുറത്തെ അമ്മയുടെയും മക്കളുടെയും മരണത്തില്‍ വഴിത്തിരിവ്; ഭര്‍ത്താവിന് പരസ്ത്രീ ബന്ധം

മലപ്പുറം നിലമ്പൂര്‍ ഞെട്ടിക്കുളത്ത് അമ്മയെയും മൂന്ന് മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നാലു പേരുടേയും മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. അതേസമയം യുവതിയുടെ ഭര്‍ത്താവിന് എതിരെ ഗുരുതര ആരോപണങ്ങളുമായി രഹ്നയുടെ കുടുംബം രംഗത്തെത്തി.

രഹ്നയും മക്കളും മരിക്കാന്‍ കാരണം ഭര്‍ത്താവ് വിനീഷ് ആണെന്ന് യുവതിയുടെ പിതാവ് രാജന്‍കുട്ടി പരാതിയുമായി രംഗത്തെത്തി. കഴിഞ്ഞ മൂന്ന് വര്‍ഷമായി കുടുബത്തിനുള്ള പ്രശ്‌നങ്ങള്‍ ഉണ്ട്. വിനീഷിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും ഇതാണ് കുടുംബ പ്രശ്‌നങ്ങള്‍ക്ക് കാരണം ആയതെന്നും പറയുന്നു. ഭാര്യയും മൂന്ന് മക്കളും മരിച്ച വിവരം കുടുംബത്തെ വിളിച്ച് അറിയിച്ചത് വിനീഷ് തന്നെ ആണെന്നും രഹ്നയുടെ പിതാവ് പറയുന്നു.

വിനീഷിന്റെ ഭാര്യ രഹ്ന, മക്കളായ 13 വയസുകാരന്‍ ആദിത്യന്‍, 11 വയസുകാരന്‍ അര്‍ജുന്‍ 7 വയസുകാരന്‍ അനന്തു എന്നിവരേയാണ് വീടിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ടാപ്പിങ് തൊഴിലാളിയായ വിനീഷ് കണ്ണൂര്‍ ഇരിട്ടിയിലെ ജോലി സ്ഥലത്ത് ആയിരുന്നു. രഹ്നയെ ഫോണില്‍ വിളിച്ചിതട്ട് കിട്ടുന്നില്ലെന്ന് വിനീഷ് അയല്‍ക്കാരെ അറിയിച്ചു. തുടര്‍ന്ന നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.



from mangalam.com https://ift.tt/3pg9JmP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages