പാറ്റ്‌ന: ഇന്ത്യ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ബീഹാര്‍ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ മുന്നില്‍ നില്‍ക്കുന്നത് മഹാസഖ്യം. നാലിലൊന്ന് മണ്ഡലങ്ങളിലെ ഫലസൂചന പുറത്തു വരുമ്പോള്‍ മഹാസഖ്യം 50 സീറ്റുകളിലും എന്‍ഡിഎ 26 സീറ്റുകളിലും മുന്നിലാണ്. മഹാസഖ്യത്തില്‍ തേജസ്വിയുടെ ആര്‍ജെഡിയും എന്‍ഡിഎ യില്‍ ബിജെപിയുമാണ് മുന്നിലുള്ളത്.
ബിജെപി, ജെഡിയു, എച്ചഎഎം വിഐപി എന്നിവരും വരുന്ന എന്‍ഡിഎ സഖ്യത്തില്‍ നിതീഷിന്റെ ജെഡിയുവിനെ പിന്നിലാക്കി ബിജെപി പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുമ്പോള്‍ കുതിക്കുകയാണ്. ആദ്യ 76 മണ്ഡലങ്ങളിലെ ഫലസൂചനയാണ് പുറത്തു വന്നത്. മഹാസഖ്യത്തില്‍ തേജസ്വിയുടെ പാര്‍ട്ടിയായാ ആര്‍ജെഡി ആറ് സീറ്റുകളിലാണ് മുന്നില്‍ നില്‍ക്കുന്നത് സിപിഎംഎല്ലും കോണ്‍ഗ്രസും ഓരോ സീറ്റുകളിലും മുന്നിട്ടു നില്‍ക്കുകയാണ്.
തേജസ്വിയുടെ മഹാസഖ്യം വിജയം നേടുമെന്നാണ് എക്‌സിറ്റ്‌പോളുകള്‍ നല്‍കിയിരുന്ന സൂചനകള്‍. ഇതുവരെ 36 സീറ്റുകളിലെ വിവരമാണ് പുറത്തു വന്നിട്ടുണ്ട്. 38 ജില്ലകളിലായി 55 എണ്ണല്‍ കേന്ദ്രങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സജ്ജമാക്കിയിട്ടുള്ളത്. 7.30 കോടി ആള്‍ക്കാരാണ് സമ്മതിദാനം ബീഹാറില്‍ വിനിയോഗിച്ചത്. കോവിഡിന്റെ പശ്ചാത്തിലത്തിലും ബീഹാറിലെ 20 വര്‍ഷത്തെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പോളിംഗ് ഉണ്ടായ തെരഞ്ഞെടുപ്പാണ് ഫലം കാത്തിരിക്കുന്നത്. ആദ്യഘട്ടമായ ഒക്‌ടോബര്‍ 28, നവംബര്‍ 3, നവംബര്‍ 7 എന്നിങ്ങനെ മൂന്ന് ഘട്ടത്തിലായി 57.05 ശതമാനം പോളിംഗ് രേഖപ്പെടുത്തിയപ്പോള്‍ പുരുഷന്മാര്‍ 54.68 ശതമാനവും സ്ത്രീകള്‍ 59.69 ശതമാനവുമാണ് വോട്ടു ചെയ്തത്.
from mangalam.com https://ift.tt/2U8aeRz
via IFTTT
No comments:
Post a Comment