കോവിഡ് വാക്‌സിന്‍ വിതരണം:പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 22, 2020

കോവിഡ് വാക്‌സിന്‍ വിതരണം:പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും

ന്യൂഡൽഹി: കോവിഡ് 19 വാക്സിൻ വിതരണം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാന മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും. രണ്ടുതവണയായിട്ടായിരിക്കും യോഗം. കേസുകൾ കൂടുതലുളള എട്ടുസംസ്ഥാനങ്ങളുമായുളള യോഗത്തിന് ശേഷം വാക്സിൻ വിതരണം സംബന്ധിച്ച് സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുമായി യോഗം നടത്തും. ഓക്സ്ഫഡ് വാക്സിന് യു.കെ. സർക്കാരിന്റെ അനുമതി ലഭിച്ചാൽ പുണെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യക്ക് വാക്സിൻ അടിയന്തര ഉപയോഗത്തിന് ഇന്ത്യ അനുമതി നൽകുമെന്നും നീതി ആയോഗ് അംഗം വിനോദ് പോൾ പറഞ്ഞു. ഇന്ത്യയുടെ കോവിഡ് വാക്സിനുകളുടെ പരീക്ഷണം വിചാരിച്ച പോലെ നടക്കുകയാണെങ്കിൽ മൂന്നാംഘട്ട പരീക്ഷണം 2021 ജനുവരി- ഫെബ്രുവരിയോടെ പൂർത്തിയാക്കാനാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുടെ കോവിഡ് വാക്സിനായ കോവാക്സിൻ 2021ഓടെ ലഭ്യമാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോവാക്സിൻ 60 ശതമാനം ഫലപ്രദമാണെന്നാണ് വിലയിരുത്തപ്പെട്ടിട്ടുളളത്. ഭാരത് ബയോടെക്കും ഐസിഎംആറും ചേർന്നാണ് കോവാക്സിൻ വികസിപ്പിച്ചെടുക്കുന്നത്. കോവാക്സിൻ മൂന്നാംഘട്ട ട്രയിലേക്ക് പ്രവേശിച്ചിരുന്നു. 25 സെന്ററുകളിലായി 26,000 സന്നദ്ധപ്രവർത്തകരാണ് മൂന്നാംഘട്ട ട്രയലിൽ പങ്കെടുക്കുന്നത്. Content Highlights:PM to hold a virtual meeting with CMs to discuss about covid vaccine distribution


from mathrubhumi.latestnews.rssfeed https://ift.tt/2HoJgCe
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages