ചെെന്നെ: തമിഴ്‌നാട്ടിലെ തുളസേന്ദ്രപുരത്തിന് ഇത്തവണ ദീപാവലി നേരത്തേയെത്തി. വര്‍ണക്കോലങ്ങള്‍ വരച്ചും പടക്കംപൊട്ടിച്ചും അവര്‍ അത് ആഘോഷിക്കുകയും ചെയ്തു. നാട്ടുകാരനായ പി.വി. ഗോപാലന്റെ കൊച്ചുമകള്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റായതാണ് ഗ്രാമത്തിന് ഉത്സവലഹരി പകര്‍ന്നത്. ''കമലാ ഹാരിസിന് അഭിനന്ദനം, ഗ്രാമത്തിന്റെ അഭിമാനം, വണക്കം അമേരിക്ക'' എന്നിങ്ങനെയുള്ള വാചകങ്ങളോടെയുള്ള വര്‍ണക്കോലങ്ങള്‍ വീട്ടുമുറ്റങ്ങള്‍ക്ക് അലങ്കാരമായി.
കമലയുടെ അമ്മ ശ്യാമളയുടെ ജന്മഗ്രാമത്തില്‍ മാത്രമല്ല, തിരുവാരൂര്‍ ജില്ലയില്‍ പലയിടത്തും കമലയുടെ വിജയം നാട്ടുകാര്‍ ആഘോഷമാക്കി. തമിഴ്‌നാട് ഭക്ഷ്യമന്ത്രി ആര്‍. കാമരാജ് നാട്ടുകാര്‍ക്കൊപ്പം ധര്‍മശാസ്താ ക്ഷേത്രത്തിലെത്തി പ്രാര്‍ഥനയും പൂജകളും നടത്തി. കമലയുടെ വിജയം ഗ്രാമത്തിന്റെ ആഘോഷമാക്കി മാറ്റാനാണ് നാട്ടുകാരുടെ തീരുമാനം. കമല ''തുളസേന്ദ്രപുരത്തിന്റെ അഭിമാനം'' എന്ന പോസ്റ്റര്‍ എല്ലാ വീടുകള്‍ക്കു മുന്നിലും പതിക്കുമെന്നും ഗ്രാമീണര്‍ പറയുന്നു.
ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി നാമനിര്‍ദേശം ചെയ്തപ്പോള്‍തന്നെ ഗ്രാമീണര്‍ ആഘോഷം സംഘടിപ്പിച്ചിരുന്നു. കമലയുടെ ചിത്രം പതിച്ച പ്ലാക്കാര്‍ഡുകളുമായി നാട്ടുകാര്‍ അണിനിരന്നത് വാര്‍ത്തകളിലും ഇടംപിടിച്ചു. വോട്ടെടുപ്പ് ദിവസം കമലയുടെ വിജയത്തിനായി തുളസേന്ദ്രപുരത്തെ ക്ഷേത്രത്തില്‍ പ്രത്യേക പൂജകള്‍ നടന്നു.
from mangalam.com https://ift.tt/3eDhIVY
via IFTTT
No comments:
Post a Comment