കാര്‍ഗോ വിട്ടുകിട്ടാന്‍ ശിവശങ്കര്‍ ഇടപെട്ടു- ഇ.ഡി.; അന്വേഷണം കൂടുതല്‍ കസ്റ്റംസ് ഉദ്യോഗസ്ഥരിലേക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, November 30, 2020

കാര്‍ഗോ വിട്ടുകിട്ടാന്‍ ശിവശങ്കര്‍ ഇടപെട്ടു- ഇ.ഡി.; അന്വേഷണം കൂടുതല്‍ കസ്റ്റംസ് ഉദ്യോഗസ്ഥരിലേക്ക്

തിരുവനന്തപുരം: ഷിപ്പിങ് കാർഗോ വഴി എത്തിയ പാഴ്സൽ വിട്ടുകിട്ടാൻ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ ഇടപെട്ടുവെന്ന കേസിൽ കൂടുതൽ കസ്റ്റംസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനൊരുങ്ങി ഇ.ഡി. സംഭവത്തിൽ നേരത്തെ രണ്ട് ഉദ്യോഗസ്ഥരെ ഇ.ഡി ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തിയിരുന്നു. കാർഗോ വിട്ടുകിട്ടാൻ ശിവശങ്കർ ഇടപെട്ടുവെന്ന് എൻഫോഴ്സ്മെന്റ് കണ്ടെത്തി. ഇക്കാര്യം കോടതിയിലും അറിയിച്ചിരുന്നു. ശിവശങ്കറിന്റെ കൂടുതൽ ഇടപെടലുകൾ, കുപ്പിവെള്ളം എന്ന പേരിലാണ് കാർഗോ എത്തിയതെങ്കിലും അതിൽ സ്വർണം ഉണ്ടായിരുന്നോ എന്ന സംശയം തുടങ്ങിയ കാര്യങ്ങളാണ് കൂടുതൽ കസ്റ്റംസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നതിലൂടെ പരിശോധിക്കുക. കഴിഞ്ഞ വർഷം ഏപ്രിൽ രണ്ടിനാണ് കാർഗോ കൊച്ചിയിലെത്തിയത്. യുഎഇ കോൺസുലേറ്റിന്റെ പേരിലാണ് പാർസൽ വന്നത്. സംശയത്തെ തുടർന്ന് കാർഗോ പരിശോധിക്കാൻ അന്ന് അസസിങ് ഓഫീസർ നിർദേശിച്ചിരുന്നുവെങ്കിലും പിന്നീട് പരിശോധന ഇല്ലാതെ കർഗോ വിട്ടുകൊടുത്തു. സ്വപ്നയുടെ നിർദേശപ്രകാരം ശിവശങ്കർ കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചുവെന്നാണ് ഇ.ഡി കണ്ടെത്തിയത്. Content Highlights:M Shivashankar shipping cargo Customs department


from mathrubhumi.latestnews.rssfeed https://ift.tt/3qgsy9S
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages