സ്വതന്ത്രമായ ഇച്ഛാശക്തിക്ക്‌ എതിരാണ്‌ 'ലൗ ജിഹാദ്' ഓര്‍ഡിനന്‍സ്- ജസ്റ്റിസ് മദന്‍ ലോകൂര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, November 30, 2020

സ്വതന്ത്രമായ ഇച്ഛാശക്തിക്ക്‌ എതിരാണ്‌ 'ലൗ ജിഹാദ്' ഓര്‍ഡിനന്‍സ്- ജസ്റ്റിസ് മദന്‍ ലോകൂര്‍

ന്യൂഡൽഹി: ലൗ ജിഹാദ് തടയാൻ ലക്ഷ്യമിട്ട് ഉത്തർ പ്രദേശിൽ അടുത്തിടെ പാസാക്കിയ ഓർഡിനൻസ് നിർഭാഗ്യകരമാണെന്ന് സുപ്രീം കോടതി മുൻ ന്യായാധിപൻ ജസ്റ്റിസ് മദൻ ലോകൂർ. തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തേയും അന്തസ്സിനേയും ഹനിക്കുന്നതും മനഷ്യവകാശങ്ങളെ ഹനിക്കുന്നതുമാണ് ഓർഡിനൻസെന്ന് അദ്ദേഹം പറഞ്ഞു. സ്വതന്ത്രമായ ഇച്ഛാശക്തിയേയും മാനുഷികമായ അന്തസ്സിനേയും സംരക്ഷിക്കുന്നതിനായി ഉണ്ടാക്കിയ നിയമത്തിന്റെ തത്വസംഹിതയെ ലംഘിക്കുന്നതാണിതെന്നും ലോകൂർ ഒരു പൊതുചടങ്ങിൽ വ്യക്തമാക്കി. 2018-ൽ ഹാദിയ കേസിൽ സുപ്രീം കോടതി എന്ത് വിധിയാണ് പ്രസ്താവിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുകയുണ്ടായി. വിവാഹം, സമ്മർദ്ദം, പ്രലോഭനം എന്നിവയിലൂടെ മതപരിവർത്തനം നിരോധിക്കുന്നതിനായി ദിവസങ്ങൾക്ക് മുമ്പാണ് ഉത്തർ പ്രദേശ് സർക്കാർ ഓർഡിനൻസ് കൊണ്ടുവന്നത്. കുറ്റവാളികളാണെന്ന് കണ്ടെത്തുന്നവർക്ക് 10 വർഷം വരെ തടവാണ് ഓർഡിനൻസിൽ പറയുന്നത്. ബി.ജെ.പി. ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളും സമാനമായ രീതിയിൽ നിയമം കൊണ്ടുവരാനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നതിനിടയിലാണ് സുപ്രീം കോടതി മുൻ ന്യായാധിപന്റെ നിരീക്ഷണം. ഉത്തർ പ്രദേശിൽ ഓർഡിനൻസ് നടപ്പായതിനു മണിക്കൂറുകൾക്കുള്ളിൽ ഒരു മുസ്ലിം പുരുഷനെതിരെ ബറേലി ജില്ലിയിൽ പോലീസ് ആദ്യ കേസ് രജിസ്റ്റർ ചെയ്തിരുന്നു. Content Highlights:UP 'love jihad' law puts freedom of choice 'on the backseat', says former SC judge Madan Lokur


from mathrubhumi.latestnews.rssfeed https://ift.tt/3obnPEr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages