ഭീകരരുടെ 'ഡോക്ടര്‍' സൈഫുള്ള മോഹിച്ചത് ഡോക്ടറാകാന്‍, വളര്‍ന്നത് ഭീകരനായി ; മെഡിസിന് പകരം പഠിച്ചത് മെഡിക്കല്‍ ഉപകരണങ്ങളുടെ അറ്റകുറ്റപ്പണി ; ആശുപത്രിയിലെ ജോലി ചെയ്യുമ്പോള്‍ തീവ്രവാദിയായി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 1, 2020

ഭീകരരുടെ 'ഡോക്ടര്‍' സൈഫുള്ള മോഹിച്ചത് ഡോക്ടറാകാന്‍, വളര്‍ന്നത് ഭീകരനായി ; മെഡിസിന് പകരം പഠിച്ചത് മെഡിക്കല്‍ ഉപകരണങ്ങളുടെ അറ്റകുറ്റപ്പണി ; ആശുപത്രിയിലെ ജോലി ചെയ്യുമ്പോള്‍ തീവ്രവാദിയായി

ശ്രീനഗര്‍: ചെറുപ്പത്തില്‍ ഡോക്ടറാകാനായിരുന്നു മോഹം. പക്ഷേ, വളര്‍ന്നത് ഒരു ഭീകരനായി. എങ്കിലും സൈഫുള്ള പേരിനൊപ്പം ഒരു ''ഡോക്ടര്‍'' ചേര്‍ത്തു. സ്വയം പ്രഖ്യാപിത ഡോക്ടര്‍! ഈ വര്‍ഷം മേയ് ആറിന് ഹിസ്ബുള്‍ മേധാവി റിയാസ് നൈകോ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതോടെയാണു സൈഫുള്ള ഭീകര സംഘടനയുടെ മേധാവിയായത്. 2014 ഒക്‌ടോബറിനു ശേഷം പ്രഖ്യാപിക്കപ്പെട്ട ഭീകരപട്ടികയില്‍ ആദ്യ 10 പേരുകളിലൊന്ന് ഇയാളാണ്.

പുല്‍വാമയിലെ മലാങ്‌പോറ സ്വദേശിയാണു സൈഫുള്ള. കുട്ടിക്കാലത്ത് ഡോക്ടറാകാനായിരുന്നു. മോഹം ഇക്കാര്യം ഇയാളൂടെ അമ്മ സര്‍വ ബീഗം പലവേദികളിലും ആവര്‍ത്തിച്ചിട്ടുണ്ട്. പലതവണ ശ്രമിച്ചെങ്കിലും മെഡിസിന് പ്രവേശനം ലഭിക്കാനുള്ള മികവ് സൈഫുള്ളയ്ക്കില്ലായിരുന്നു. ഒടുവില്‍ മെഡിക്കല്‍ ഉപകരണങ്ങളുടെ അറ്റകുറ്റപ്പണി നടത്താന്‍ പഠിച്ചു. ഇതിന് ഒരു ഡിപ്ലോമയും സംഘടിപ്പിച്ചു. ശ്രീനഗറിലെ ഷേര്‍ ഇ കശ്മീര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ജോലിയും ലഭിച്ചു.

ആശുപത്രിയില്‍ ജോലിചെയ്യുന്ന കാലത്താണു നാട്ടുകാരും ''ഡോക്ടര്‍'' എന്നു വിളിച്ചുതുടങ്ങുന്നത്. പിന്നീട് ഭീകരര്‍ക്കൊപ്പമായി. അവരും ആവര്‍ത്തിച്ചു ''ഡോ. സൈഫുള്ള'' എന്ന പേര്. ഭീകരരുടെ ''ഓപ്പറേഷനുകളിലെ'' മികവാണത്രേ ഇയാളെ സംഘടനാ നേതൃത്വത്തിലെത്തിച്ചത്. നിരവധി കൊലക്കേസുകളാണു ഭീകരഡോക്ടറുടെ പേരിലുള്ളത്. മൂന്ന് പോലീസുകാര്‍, രണ്ട് ട്രക്ക് ഡ്രൈവര്‍മാര്‍ എന്നിവരെ കൊലപ്പെടുത്തിയ ഭീകര സംഘങ്ങളില്‍ ഇയാളുമുണ്ടായിരുന്നു. ഈയിടെ കുല്‍ഗാം ജില്ലയില്‍ സര്‍പഞ്ചിനു നേരയുണ്ടായ ആക്രമണവും ഇയാളുടെ മേല്‍നോട്ടത്തിലായിരുന്നു.



from mangalam.com https://ift.tt/37Z5RAk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages