''സിനിമാ നടിമാരെല്ലാം പോക്കാണ്' എന്ന് പറയുന്ന മലയാളി; എന്നാല്‍, വിവാഹത്തിനും പാലുകാച്ചലിനും മരണത്തിനും വരെ സംബന്ധിക്കുന്ന നടീനടന്മാരെ സ്ഥലകാല ബോധം മറന്നു മലയാളി നോക്കിനില്‍ക്കും' - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 1, 2020

''സിനിമാ നടിമാരെല്ലാം പോക്കാണ്' എന്ന് പറയുന്ന മലയാളി; എന്നാല്‍, വിവാഹത്തിനും പാലുകാച്ചലിനും മരണത്തിനും വരെ സംബന്ധിക്കുന്ന നടീനടന്മാരെ സ്ഥലകാല ബോധം മറന്നു മലയാളി നോക്കിനില്‍ക്കും'

സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തി വന്‍ വിവാദത്തിലായിരിക്കുകയാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. റേപ്പിന് ഇരയായ സ്ത്രീ, ആത്മാഭിമാനം ഉണ്ടെങ്കില്‍ ആത്മഹത്യ ചെയ്യും എന്നായിരുന്നു മുല്ലപ്പള്ളി പറഞ്ഞത്. വന്‍പ്രതിഷേധമാണ് ഇതിനെ തുടര്‍ന്ന് മുല്ലപ്പള്ളി നേരിടുന്നത്. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് അഡ്വ. ശ്രീജിത് പെരുമന.ഒരു നേരത്തെ ആഹാരത്തിനായി തുണിയുരിയേണ്ടി വരുന്ന ലൈംഗികത്തൊഴിലാളികളും പട്ടിണിപാവങ്ങളും മലയാളികള്‍ക്ക് ദുശ്ശകുനവും അറപ്പും വെറുപ്പുമാണ് എന്നാല്‍ ഒരു തലമുറയെത്തന്നെ ലൈംഗിക അരാജകത്വത്തിലേക്ക് നയിക്കാനിടയാക്കുന്ന നീലച്ചിത്ര നായികമാരും, ആഡംബരത്തിനും ആഘോഷങ്ങള്‍ക്കുമായ് തുണിയുരിയുന്ന കൊച്ചമ്മമാരും മലയാളികള്‍ക്ക് ആവേശവും, മാതൃക പുരുഷോത്തമകളുമാണ് എന്നതും യാഥാര്‍ഥ്യമാണെന്നു പറയാതെ വയ്യ. സണ്ണിലിയോണ്‍ ഔദ്യോദികമായി സംസ്ഥാന അതിഥിയാകുമ്പോള്‍ മറുഭാഗത്തു സൂര്യനെല്ലി പെണ്‍കുട്ടിയും ഐസ്‌ക്രീം റജീനയുമൊക്കെ കേവലം നശിക്കപ്പെട്ട ഇരകള്‍ മാത്രമാണ്. ബലാത്‌സംഗം ചെയ്യപ്പെട്ടിട്ടും ആത്മഹത്യ ചെയ്യാത്ത ആത്മാഭിമാനമില്ലാത്തവര്‍.- ശ്രീജിത്ത് പെരുമന ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പ്;

ആത്മാഭിമാനമില്ലാത്ത ബലാത്‌സംഗ ഇരകളുടെ നാട്ടിലെ അഭിമാനികളായ മലയാളിയും ലൈംഗിക സദാചാരവും!
കഴിഞ്ഞ കാലങ്ങളില്‍ മലയാളികള്‍ ഏറ്റവും കൂടുതല്‍ ഗൂഗി ളില്‍ തിരഞ്ഞതും യൂ ട്യൂബില്‍ കണ്ടതും സണ്ണി ചേച്ചിയെ ആയിരുന്നില്ല. മറിച്ച് ഷക്കീല എന്ന മലയാള സിനിമ നായികയെ ആയിരുന്നു. എന്നിട്ടും സ്വയം പ്രഖ്യാപിത പ്രബുദ്ധ പൊതു സമൂഹത്തിലെ കപട സദാചാരത്തിന്റെ ഇരയാക്കപ്പെടുകയായിരുന്നു ഷക്കീലയുള്‍പ്പെടെയുള്ള
അഭിനയേത്രികള്‍ എന്ന യാഥാര്‍ഥ്യം ഊട്ടിയുറപ്പിക്കുകയാണ് ക്രമസമാധാനം പോലും തകര്‍ക്കപ്പെട്ട് അന്ന്
കൊച്ചിയില്‍ നടന്ന സണ്ണി പൂരം.
തക്കം കിട്ടുന്നിടത്തെല്ലാം സിനിമാ നടിമാര്‍ പോക്കാണെന്നും, വെടികളാണെന്നും നാലാം കിട ഭാഷയില്‍ നാലാള് കേള്‍ക്കാന്‍ പുച്ഛത്തോടെ ചര്‍ച്ചിക്കുന്ന മലയാളിയുടെ യഥാര്‍ത്ഥ കൃമികടി കൊച്ചിയില്‍ നമ്മള്‍ കണ്ടു. നിരവധി നല്ല ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ഒരു പോണ്‍ സ്റ്റാര്‍ എന്ന നിലയിലാണ് സണ്ണി ലിയോണ്‍ മലയാളിക്ക് പ്രിയങ്കരിയാകുന്നത്. ഇനി അഥവാ ബിരിയാണി കൊടുക്കുന്നുണ്ടോ എന്ന വര്‍ണ്യത്തില്‍ ആശങ്ക ഉല്‍പ്രേക്ഷ തന്നെയാണ് സദാചാരത്തിന്റെ അപ്പോസ്തലന്‍മാരായ ലക്ഷോപ ലക്ഷം മലയാളികളെ കേവലം ഒരു മൊബൈല്‍ കടയുടെ ഉത്ഘാടനത്തില്‍ പങ്കെടുക്കാന്‍ അന്ന് കൊച്ചിയില്‍ എത്തിച്ചത്.
ഒബി വാനുമെടുത്തു, സരിതക്കും ശാലു മേനോനും,ലക്ഷ്മി നായര്‍ക്കും പുറകെ ബ്രായുടെ #ഹുക്കും, വയറിന്റെ #ക്ലിപ്പും ഒപ്പിയടുത്ത് ഡിജിറ്റല്‍ മികവോടെ നേരോടെ നിരന്തരം സിഡിയും കാത്തു വേഴാമ്പലുകളെ പോലെ മഞ്ഞണിഞ്ഞ മാമലകളാല്‍ മനം മയക്കുന്ന മലയോരത്തെ മണ്ണിനോട് മല്ലടിക്കുന്ന മലയാള മക്കള്‍ക്ക് ചൂടോടെ തത്സമയം കാണിച്ചുതരാന്‍ മാധ്യമ ധര്‍മ്മത്തിന്റെ ഉത്തുംഗ പരാഗ ഉള്‍പ്പുളക ശീതഗമന പുളകിത ത്വരയാല്‍ അഹോരാത്രം പ്രയത്‌നിച്ചവര്‍ ഒരു ജനതയുടെ ആത്മ രതിക്കായ് ഇന്നലെ സണ്ണി ചേച്ചിയുടെ ശരീരത്തിന്റെ അനാട്ടമിയും ബയോ+ളജിയും ക്‌ളോസ്ഡ് ഫ്രയിമില്‍ എച് ഡി മികവോടെ ഒപ്പിയെടുത്തു സാമൂഹിക പ്രതിബദ്ധത നിറവേറ്റി എന്നതില്‍ നമുക്ക് അഭിമാനിക്കാം.
പറഞ്ഞുവന്നത് സണ്ണി ലിയോണ്‍ ഒരു മോശം നടി ആണെന്നോ, ആരും അവരെ കാണാന്‍ പോകരുതെന്നോ അല്ല. മറിച്ച് അവരെ തുണിയില്ലാതെ കണ്ടത് മുതല്‍ തുടങ്ങിയ നേരില്‍ കാണാനുള്ള ധൃതംഗ പുളകിത ചോദനയുടെ സാക്ഷാത്ക്കാരത്തിനായിരുന്നു കൊച്ചി സാക്ഷ്യം വഹിച്ചത്. എന്നാല്‍ കേവലം ഒരു പോണ്‍ സ്റ്റാര്‍ എന്നതിനപ്പുറം വളര്‍ന്ന ഒരാളാണ് സണ്ണി ലിയോണ്‍ എന്ന വസ്തുത നമ്മളില്‍ എത്ര ആളുകള്‍ക്കറിയാം ? അതറിഞ്ഞിട്ടും വല്യ കാര്യമൊന്നുമില്ലല്ലോ എന്ന് നിങ്ങള്‍
ചിന്തിക്കാം പക്ഷെ അവിടെയാണ് പ്രശ്‌നം എന്തുകൊണ്ട് വലിയ വായില്‍ സദാചാരം പ്രസംഗിക്കുന്ന നമുക്ക് ഒരു സ്ത്രീ ശരീരത്തെ ലൈംഗികതയ്ക്കും കാമപൂര്‍ത്തീകരണത്തിനുള്ള ഉപകരണം എന്നതിനും അപ്പുറം കാണാന്‍ സാധിക്കാത്തത് ?നിരവധിയായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും, മൃഗ സംരക്ഷണ പ്രവര്‍ത്തനങ്ങളിലും സജീവ പങ്കാളിയായ അവരുടെ മനുഷ്യത്വം നിറഞ്ഞ ഭാഗത്തേക്ക് ഒളികണ്ണിട്ടെങ്കിലും നമ്മള്‍ നോക്കാത്തതെന്താണ് ? ഗൂഗിളില്‍ അത്തരം അന്വേഷണങ്ങള്‍ നടത്താത് എന്തുകൊണ്ടാണ് ?
സണ്ണി ലിയോണിന്റെ ബ്രായുടെ ഹുക്ക് പൊട്ടി എന്നും, കാവ്യയുടെ പുതിയ കാമുകനെ കണ്ടാല്‍ നിങ്ങള്‍ ഞെട്ടും ഇവിടെ ക്ലിക്ക് ചെയ്യൂ എന്നുമൊക്കെ വെണ്ടക്കയാക്കി തലക്കെട്ടും നല്‍കി ഒരു ലിങ്കിട്ടാല്‍ ഒളിഞ്ഞും തെളിഞ്ഞും ക്ലിക്കി ആത്മരതിയടയുന്ന, അങ്ങനെ അത്തരം വാര്‍ത്തകള്‍ക്ക് 100k യും 10000k യും ലൈക്കുകള്‍ നല്‍കുന്ന സൈബര്‍ മാന്യന്മാരുടെ നാട്ടില്‍ സണ്ണി ലിയോണിനുവേണ്ടി ഹര്‍ത്താല്‍ പ്രഖ്യാപിച്ചാല്‍ പോലും ഒട്ടും അതിശയോക്തി വേണ്ടതില്ല.
സെലിബ്രറ്റികളും മറ്റും തങ്ങള്‍ ചെയ്തിട്ടുള്ള ഫോണ്‍ സെക്‌സും, ലൈംഗിക കഥകളും അഭിമുഖങ്ങളില്‍ മസാലയില്‍ ചാലിച്ച് പറയുമ്പോള്‍ അത് എന്റര്‍ടെയിന്‍മെന്റ് വാര്‍ത്തയെന്ന തലക്കെട്ടില്‍ വെണ്ടക്കയും ബ്രെയ്ക്കിങ്ങും ആക്കുന്ന മാധ്യമങ്ങള്‍ ഒരു സാധാരണ പെണ്‍കുട്ടി റേപ്പ് ചെയ്യപ്പെട്ടാല്‍ പിഴച്ചവള്‍ എന്ന് മുദ്രകുത്തി അവളെ സമൂഹത്തില്‍
നിന്നും പടിയടച്ചു പിണ്ഡം വയ്ക്കുന്നു.
'സിനിമാ നടിമാരെല്ലാം പോക്കാണ്' എന്ന് നാലാള് കൂടുന്നിടത്തു തലയുയര്‍ത്തി നിന്ന് പറയുന്ന മലയാളി അതൊരു അഭിമാനമായാണ് കരുതുന്നത്. എന്നാല്‍
വിവാഹത്തിനും പാലുകാച്ചലിനും മരണത്തിനും വരെ സംബന്ധിക്കുന്ന നടീനടന്മാരെ സ്ഥലകാല ബോധം മറന്നു മലയാളി നോക്കിനില്‍ക്കും. വിഷുവോ ഓണമോ ക്രിസ്തുമാസോ , ബക്രീദോ ആഘോഷങ്ങള്‍ ഏതുമാകട്ടെ രാവിലെ മുതല്‍ ടിവിയിലെ സിനിമാക്കാരുടെ കൂടിയാട്ടങ്ങള്‍ ഇമവെട്ടാതെ നോക്കി നില്‍ക്കും ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ മലയാള കുടുംബങ്ങളൊന്നാകെ.
തീര്‍ന്നില്ല പള്ളി ബെഞ്ചരിപ്പ് ആണെങ്കിലും..അമ്പലത്തിലെ കൊടിയേറ്റമാണെമെങ്കിലും , ആണ്ട് നേര്‍ച്ചയാണെങ്കിലും ഘാടനത്തിനു സിനിമാക്കാര്‍ നിര്‍ബന്ധമാണ് പ്രബുദ്ധ മലയാളിക്ക്. അതിനി കോഴിക്കടയാണെങ്കിലും...ലുലു മാളാണെങ്കിലും സില്‍മാക്കാര്‍ വേണം.
നാട്ടിലുള്ള സകലമാന ചാനലിലും റേഡിയോ ചാനലുകളിലും പത്രങ്ങളിലു 24x7 ഭൂരിപക്ഷവും സിനിമാക്കാരുടെ ഉടല്‍; സിനിമാക്കാരുടെ തല; സിനിമാക്കാരുടെ ശബ്ദം ഇതുമാത്രമാണ് കാണാനും കേള്‍ക്കാനും സാധിക്കുക.
സിനിമാക്കാരുടെ താലികെട്ട് മുതല്‍ ഗര്‍ഭവും, ജനനവും, ചോറൂണും, മാമോദീസയും ഇരുപത്തിയെട്ടും, അന്ത്യകൂദാശ വരെയും തത്സമയം സംപ്രേക്ഷിപ്പിക്കാന്‍ ചാനലുകളും, പണിക്കുപോലും പോകാതെ അതൊക്കെ നോക്കി ഇരിക്കാന്‍ നമുക്കുണ്ടാകുന്ന ആ അന്തര്‍ലീനമായ ത്വരയുണ്ടല്ലോ അതാണ് ഇതിലെ ഹൈലൈറ്റ്.
പരമ്പരാഗതമായി നാട്ടുനടപ്പുള്ള സദാചാര കോഡില്‍ മലയാളി ആകെ ഇളവുകള്‍ നല്‍കിയിട്ടുള്ളത് സിനിമാക്കാര്‍ക്ക് മാത്രമാണ്. അതായത് വിവാഹമോചനം നടത്തി പുനര്‍വിവാഹം നടത്തുന്ന സാധാരണക്കാരായ ആണിനേയും പെണ്ണിനേയും ആഗോള തീവ്രവാദികളും, കളങ്കിതരുമായി കരുതി പടിയടച്ചു പിണ്ഡം വെക്കുകയാണ് സദാചാര മലയാളികള്‍ സാധാരണ ചെയ്തുവരാറുള്ളത്. എന്നാല്‍ സിനിമാക്കാര്‍ക്കിടയിലെ ഇത്തരം പുനര്‍വിവാഹങ്ങളും വിവാഹ മോചനങ്ങളും തത്സമയം വെണ്ടക്കയാകുമ്പോള്‍ അനുഗ്രഹാശിസുകള്‍ ചൊരിഞ് മലയാളികള്‍ അഭിമാനിക്കുന്നതാണ് കണ്ടിട്ടുള്ളത് എന്നതും വിധിവൈപരീത്യം.
ഒരു നേരത്തെ ആഹാരത്തിനായി തുണിയുരിയേണ്ടി വരുന്ന ലൈംഗികത്തൊഴിലാളികളും പട്ടിണിപാവങ്ങളും മലയാളികള്‍ക്ക് ദുശ്ശകുനവും അറപ്പും വെറുപ്പുമാണ് എന്നാല്‍ ഒരു തലമുറയെത്തന്നെ ലൈംഗിക അരാജകത്വത്തിലേക്ക് നയിക്കാനിടയാക്കുന്ന നീലച്ചിത്ര നായികമാരും, ആഡംബരത്തിനും ആഘോഷങ്ങള്‍ക്കുമായ് തുണിയുരിയുന്ന കൊച്ചമ്മമാരും മലയാളികള്‍ക്ക് ആവേശവും, മാതൃക പുരുഷോത്തമകളുമാണ് എന്നതും യാഥാര്‍ഥ്യമാണെന്നു പറയാതെ വയ്യ. സണ്ണിലിയോണ്‍ ഔദ്യോദികമായി സംസ്ഥാന അതിഥിയാകുമ്പോള്‍ മറുഭാഗത്തു സൂര്യനെല്ലി പെണ്‍കുട്ടിയും ഐസ്‌ക്രീം റജീനയുമൊക്കെ കേവലം നശിക്കപ്പെട്ട ഇരകള്‍ മാത്രമാണ്.
ബലാത്‌സംഗം ചെയ്യപ്പെട്ടിട്ടും ആത്മഹത്യ ചെയ്യാത്ത ആത്മാഭിമാനമില്ലാത്തവര്‍...



from mangalam.com https://ift.tt/2HMDDOJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages