തിരുവനന്തപുരം: ബാർ കോഴക്കേസുമായി ബന്ധപ്പെട്ടനിർണായക വെളിപ്പെടുത്തലുമായി വിൻസൻ എം. പോൾ. കേസിന്റെ അന്വേഷണ റിപ്പോർട്ടിൽ മുൻമന്ത്രി കെ.എം. മാണിയെ ഒഴിവാക്കണമെന്ന് ഒരു ഘട്ടത്തിലും പറഞ്ഞിട്ടില്ലെന്ന് മുൻ വിജിലൻസ് ഡയറക്ടറും മുഖ്യ വിവരാവകാശ കമ്മീഷണറുമായ വിൻസൻ എം. പോൾ പറഞ്ഞു. കെ.എം. മാണിക്കെതിരേവിജിലൻസിന്റെ പക്കൽ ഒരു തെളിവും ഉണ്ടായിരുന്നില്ലെന്നും മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിൽ വിൻസൻ എം. പോൾ വെളിപ്പെടുത്തി. പോൾ മുത്തൂറ്റിനെ കൊലപ്പെടുത്താൻ ഉപയോഗിച്ചത് എസ് കത്തിയാണെന്ന തന്റെ പ്രയോഗമാണ് ആ സംഭവത്തെ അത്ര വലിയ വിവാദമാക്കിയതെന്നും വിൻസൻ എം. പോൾ കൂട്ടിച്ചേർത്തു. ബാർ കോഴക്കേസുമായി ബന്ധപ്പെട്ട് കെ.എം. മാണിയുടെ പേര് കുറ്റപത്രത്തിൽ ഉൾപ്പെടുത്തേണ്ട എന്ന് താങ്കൾ നിർദേശിച്ചു എന്നായിരുന്നല്ലോ അന്നത്തെ വലിയ വിവാദമെന്ന ചോദ്യത്തിന്- രാഷ്ട്രീയമായി അതിനെ ഒരു വിവാദമാക്കി മാറ്റി എന്നായിരുന്നു വിൻസൻ എം. പോളിന്റെ മറുപടി. ഫയൽ പഠിച്ചിട്ട് വസ്തുത എന്തെന്ന് വിചിന്തനം ചെയ്യാൻ ആരും ഒരു താത്പര്യവും കാണിച്ചിട്ടില്ലെന്നും വിൻസൻ എം. പോൾ പറഞ്ഞു. വിശദമായ അന്വേഷണം നടത്തിക്കഴിഞ്ഞപ്പോഴാണ് അദ്ദേഹത്തിനെതിരേസാക്ഷിമൊഴിയോ രേഖാമൂലമായ തെളിവുകളോ ഇല്ലെന്ന രീതിയിലേക്ക് വന്നതെന്നും വിൻസൻ പോൾ കൂട്ടിച്ചേർത്തു. content highlights: vinson m paul on bar bribary case
from mathrubhumi.latestnews.rssfeed https://ift.tt/3lM4TeK
via
IFTTT
No comments:
Post a Comment