ന്യൂഡൽഹി: രാജ്യത്ത് 46,232 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 90,50,598 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 564 മരണം കൂടി സ്ഥിരീകരിച്ചതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 1,32,726 ആയി. 84,78,124 പേരാണ് ഇതിനോടകം കോവിഡിൽനിന്ന് മുക്തി നേടിയത്. ഇതിൽ 49,715 പേരും കഴിഞ്ഞ 24 മണിക്കൂറിനിടെയാണ് രോഗമുക്തി നേടിയത്. നവംബർ 20 വരെ 13,06,57,808 സാമ്പിളുകളാണ് പരിശോധിച്ചതെന്നും ഇന്നലെ മാത്രം 10,66,022 സാമ്പിളുകൾ പരിശോധിച്ചെന്നും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് അറിയിച്ചു. നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. കർണാടകയും ആന്ധ്രാപ്രദേശുമാണ് രോഗബാധിതരുടെ എണ്ണത്തിൽ മഹാരാഷ്ട്രയ്ക്ക് തൊട്ടുപിന്നിലുള്ളത്. With 46,232 new #COVID19 infections, Indias total cases rise to 90,50,598 With 564 new deaths, toll mounts to 1,32,726. Total active cases at 4,39,747 Total discharged cases at 84,78,124 with 49,715 new discharges in last 24 hrs. pic.twitter.com/tFnfmhP5KR — ANI (@ANI) November 21, 2020 content highlights: india covid 19 update
from mathrubhumi.latestnews.rssfeed https://ift.tt/3kPLyrT
via
IFTTT
No comments:
Post a Comment