കുവൈത്തിലേക്കുള്ള യാത്ര വിലക്ക് നീക്കൽ ; തീരുമാനം വൈകും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, November 2, 2020

കുവൈത്തിലേക്കുള്ള യാത്ര വിലക്ക് നീക്കൽ ; തീരുമാനം വൈകും

കുവൈത്ത്‌ സിറ്റി :കുവൈത്തിലേക്കുള്ള യാത്ര വിലക്ക് നീക്കലിൽ തീരുമാനം വൈകും. 34 രാജ്യങ്ങൾക്കാണ് യാത്രാവിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്.

രാജ്യത്തേക്ക് എത്തുന്ന ഓരോ യാത്രക്കാരന്റെയും ആരോഗ്യ സംബന്ധമായ വിവരങ്ങൾ രേഖപ്പെടുത്താൻ വ്യക്തമായ പദ്ധതികൾ ആവിഷ്‌കരിക്കേണ്ടതുണ്ട് എന്നതിനാലാണ് തീരുമാനം വൈകുന്നത്. ഇത്‌ സംബന്ധിച്ച്‌ കുവൈത്ത്‌ എയർവ്വെയ്സ്‌, ജസീറ എയർ വെയ്സ്‌ കമ്പനികൾ സമർപ്പിച്ച നിർദ്ദേശങ്ങളോട് ആരോഗ്യ മന്ത്രാലയം അനുകൂലമായി പ്രതികരിച്ചെങ്കിലും ഇനിയും രണ്ടാഴ്ച എങ്കിലും തീരുമാനം വൈകുമെന്നാണ് അറിയുന്നത്.

യാത്രക്കാരുടെ പി.സി.ആർ.സർട്ടിഫിക്കറ്റ്‌ പരിശോധിച്ച്‌ വിവരങ്ങൾ രേഖപ്പെടുത്തുക, സ്രവം പരിശോധനക്ക്‌ അയച്ച്‌ കമ്പ്യൂട്ടർ സംവിധാനത്തിൽ രേഖപ്പെടുത്തുക, ക്വാറന്റൈൻ സ്ഥലം രേഖപ്പെടുത്തുക, രോഗ വ്യാപന നിരക്ക്‌ അധികമുള്ള രാജ്യങ്ങളിൽ നിന്നുള്ളവരെ കൃത്യമായ പരിശോധനക്ക് വിധേയരാക്കുക തുടങ്ങിയ കാര്യങ്ങളിൽ കൃത്യമായ സംവിധാനം കൊണ്ടുവന്ന ശേഷമാകും വിലക്ക് നീക്കുക.

നിലവിൽ പ്രതിദിനം ഇരുപതിനായിരം യാത്രക്കാരുടെ സ്രവപരിശോധന നടത്തുന്നതിനുള്ള സൗകര്യം വിമാന താവളത്തിൽ ഉണ്ടെങ്കിലും മറ്റ് മുന്നൊരുക്കങ്ങൾ സജ്‌ജമാക്കാൻ കൂടുതൽ സമയം വേണ്ടി വരുമെന്നാണ് വിവരം .



from mangalam.com https://ift.tt/2TPFlkI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages