തിരുവനന്തപുരം: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നീക്കങ്ങള്‍ രാഷ്ട്രീയപ്രേരിതമെന്നു സി.പി.എം. അവെയ്‌ലബിള്‍ സെക്രട്ടേറിയറ്റ്. പരിധിക്കപ്പുറം കടന്ന് ഇ.ഡി. സംസ്ഥാനസര്‍ക്കാരിനെതിരേ നീങ്ങുന്നത് ബി.ജെ.പിയുടെ രാഷ്ട്രീയനീക്കമാണെന്നു യോഗം വിലയിരുത്തി.
ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടും. സര്‍ക്കാരിന്റെ വികസനപദ്ധതികളുടെ വിശദാംശങ്ങള്‍ തേടിയ ഇ.ഡി. നീക്കത്തെ എന്തുവില കൊടുത്തും ചെറുക്കും. എം. ശിവശങ്കര്‍, ബിനീഷ് കോടിയേരി വിഷയങ്ങളില്‍ ഇടപെടില്ലെന്ന പാര്‍ട്ടി നിലപാടില്‍ മാറ്റമില്ല.
ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പങ്കെടുത്ത അവെയ്‌ലബിള്‍ സെക്രട്ടേറിയറ്റ് യോഗത്തിനു പിന്നാലെ, മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത പ്രത്യേകയോഗവും വിഷയം ചര്‍ച്ചചെയ്തു.
പാര്‍ട്ടി യോഗങ്ങളില്‍ പങ്കെടുക്കുന്ന സി.പി.ഐ. മന്ത്രിമാരൊഴികെയുള്ളവര്‍ യോഗത്തിനെത്തി. സര്‍ക്കാരിന്റെ പ്രധാന കര്‍മപദ്ധതികളെല്ലാം പൂര്‍ത്തിയാക്കിയെന്നും മന്ത്രിമാരുടെ യോഗം വിലയിരുത്തി. ഡിസംബറില്‍ തുടങ്ങേണ്ട പുതിയ പദ്ധതികള്‍ അവലോകനം ചെയ്തു. രാഷ്ട്രീയ സംഭവവികാസങ്ങള്‍ ഇന്നാരംഭിക്കുന്ന സി.പി.എം. നേതൃയോഗങ്ങളില്‍ ചര്‍ച്ചയാകും.
from mangalam.com https://ift.tt/3extDoi
via IFTTT
No comments:
Post a Comment