തരം കിട്ടിയാല്‍ പെണ്ണിനേയും പിഞ്ചിനേയും പ്രതിമയേയും വരെ ഭോഗിക്കാന്‍ തയ്യാറായി നില്‍ക്കുന്നവര്‍; ഡോ. ഷിംന അസീസ് പറയുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, November 3, 2020

തരം കിട്ടിയാല്‍ പെണ്ണിനേയും പിഞ്ചിനേയും പ്രതിമയേയും വരെ ഭോഗിക്കാന്‍ തയ്യാറായി നില്‍ക്കുന്നവര്‍; ഡോ. ഷിംന അസീസ് പറയുന്നു

കഴിഞ്ഞ ദിവസം ബോളിവുഡ് നടന്‍ ആമിര്‍ ഖാന്റെ മകള്‍ ഇറ തനിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമം വെളിപ്പെടുത്തി രംഗത്ത് എത്തിയിരുന്നു. ഇൗ വാര്‍ത്തകള്‍ക്ക് കീഴിലായി മോശമായി പല കമന്റുകളും പ്രത്യക്ഷപ്പെട്ടിരുന്നു. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഡോ. ഷിംന അസീസ്.

ഇന്ന് അവള്‍ക്ക് പതിനാല് വയസ്സില്‍ ലൈംഗികാതിക്രമം നേരിടേണ്ടി വന്നു എന്ന് തുറന്ന് പറഞ്ഞുകൊണ്ടുള്ള ഒരു പോസ്റ്റിന് കീഴില്‍ വന്ന കമന്റ് 'ചെറുപ്പത്തിലേ പണി പഠിച്ചു' എന്നാണ്. എഴുതിയിട്ടത് റിട്ടയറായ തലയിലും ലിംഗം ഫിറ്റ് ചെയ്ത വിദ്യാസമ്പന്നനായ ഒരാള്‍. പതിനാല് വയസ്സായിരുന്ന ഒരു കുഞ്ഞിനെക്കുറിച്ചാണ് പറയുന്നതെന്നോര്‍ക്കണം ! അവള്‍ ഇന്ന് അത് തുറന്ന് പറയാനുള്ള ധൈര്യം കാണിക്കുന്നത് പോലും അവള്‍ക്കുള്ള പ്രിവിലെജുകളുടെ തണലില്‍ നിന്നുകൊണ്ടാവാം എന്നത് ഒരു വശം. മറുവശത്ത്, ഇത്രയും കാലം എത്രത്തോളം ട്രോമയിലൂടെ അവള്‍ കടന്ന് പോയിരിക്കാം എന്ന വസ്തുതയാണ്.-ഷിംന ഫേസ്ബുക്കില്‍ കുറിച്ചു.

ഷിംന അസീസിന്റെ ഫേസ്ബുക്ക് കുറിപ്പ്;

ആമിര്‍ ഖാന്റെ മകളാണ് ഇറ. അവള്‍ക്ക് ഈ നാട്ടിലുള്ള സാധാരണക്കാരുടെ മക്കള്‍ക്ക് ഇല്ലാത്ത സൗഭാഗ്യങ്ങള്‍ ഏറെയുണ്ട് എന്നത് നേര്. അത് കൊണ്ട് മാത്രം ആത്യന്തികമായി അവളൊരു 'അസാധാരണ' പെണ്‍കുട്ടി ആവുന്നില്ല. അവള്‍ക്ക് ഡിപ്രഷന്‍ ഉണ്ടായിരുന്നു എന്ന് തുടങ്ങുന്നൊരു പോസ്റ്റിന് താഴെ 'അതൊക്കെ കാശുകാര്‍ക്ക് വരുന്ന രോഗമാണ്. മുറ്റത്തിറങ്ങി നാല് കിളകിളച്ചാല്‍ മാറുന്നത്. വീട്ടില്‍ ഞെളിഞ്ഞിരിക്കാന്‍ സാഹചര്യമുള്ളവര്‍ക്കേ ഇതൊക്കെ വരൂ' എന്നൊരു മലയാളിയുടെ കമന്റ് കണ്ടിരുന്നു. എന്തൊരു ദുരന്തമാണെന്ന് അന്ന് ഓര്‍ത്തതേയുള്ളൂ. സമ്പത്തിനോടും പ്രശസ്തിയോടുമുള്ള അസൂയയാണോ, അതോ ഒരു പെണ്‍കുട്ടിയോടുള്ള മനോഭാവമാണോ... മനുഷ്യനെ മനുഷ്യനായിക്കാണാന്‍ നമ്മളെന്ന് പഠിക്കാനാണ് !

ഇന്ന് അവള്‍ക്ക് പതിനാല് വയസ്സില്‍ ലൈംഗികാതിക്രമം നേരിടേണ്ടി വന്നു എന്ന് തുറന്ന് പറഞ്ഞുകൊണ്ടുള്ള ഒരു പോസ്റ്റിന് കീഴില്‍ വന്ന കമന്റ് 'ചെറുപ്പത്തിലേ പണി പഠിച്ചു' എന്നാണ്. എഴുതിയിട്ടത് റിട്ടയറായ തലയിലും ലിംഗം ഫിറ്റ് ചെയ്ത വിദ്യാസമ്പന്നനായ ഒരാള്‍. പതിനാല് വയസ്സായിരുന്ന ഒരു കുഞ്ഞിനെക്കുറിച്ചാണ് പറയുന്നതെന്നോര്‍ക്കണം ! അവള്‍ ഇന്ന് അത് തുറന്ന് പറയാനുള്ള ധൈര്യം കാണിക്കുന്നത് പോലും അവള്‍ക്കുള്ള പ്രിവിലെജുകളുടെ തണലില്‍ നിന്നുകൊണ്ടാവാം എന്നത് ഒരു വശം. മറുവശത്ത്, ഇത്രയും കാലം എത്രത്തോളം ട്രോമയിലൂടെ അവള്‍ കടന്ന് പോയിരിക്കാം എന്ന വസ്തുതയാണ്.
അവളെ പോലെ എത്രപേര്‍ സഹിച്ചിരിക്കാം, ഭയന്നും നൊന്തും അറച്ചും മിണ്ടാതിരിക്കുന്നുണ്ടാകാം... ഇങ്ങനെയൊക്കെയായിട്ടും എത്ര പേര്‍ക്ക് #me_too എന്ന് ധൈര്യത്തോടെ മുന്നോട്ട് വന്ന് പറയാനായി? നമ്മളിലെത്ര പേരുണ്ട് ബുദ്ധിയുറയ്ക്കും മുന്നേ ശാരീരിക ഉപദ്രവങ്ങള്‍ ഏല്‍ക്കാത്തവരായി? തുറന്ന് പറഞ്ഞാല്‍ നാണക്കേടോര്‍ത്തും ഭയന്നും ഒരായുസ്സില്‍ മുഴുവന്‍ സ്വപ്‌നങ്ങളില്‍ പോലും ആ വഷളന്‍മാര്‍ വന്ന് സ്വൈര്യം കെടുത്തിയും...

ഇതിനെല്ലാമിടയിലും മീ റ്റൂ ഉണ്ടായത് സ്ത്രീകള്‍ പുറത്തിറങ്ങി ജോലി ചെയ്ത് സ്വതന്ത്രരായി നടക്കാന്‍ തുടങ്ങിയപ്പോഴാണ് എന്ന് പറഞ്ഞ മുകേഷ് ഖന്ന (കുട്ടിക്കാലത്ത് നമ്മളിലേറെ പേര്‍ കൊടുംഫാനായിരുന്ന 'ശക്തിമാന്‍' കുപ്പായത്തിനകത്തെ അഴുക്ക്കുഴി) മുതല്‍ ഈ പ്രായം ചെന്ന കാമഭ്രാന്തന്‍ വരെ നീളുന്നു ചുറ്റുപാടുമുള്ള പൊട്ടന്‍ഷ്യല്‍ റേപ്പിസ്റ്റുകള്‍.
തരം കിട്ടിയാല്‍ പെണ്ണിനേയും പിഞ്ചിനേയും പ്രതിമയേയും വരെ ഭോഗിക്കാന്‍ തയ്യാറായി നില്‍ക്കുന്നവര്‍.
2020 ആയി...
ഇപ്പോഴും... !!



from mangalam.com https://ift.tt/3jP64IE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages