ധനമന്ത്രിക്ക് വിദേശനിക്ഷേപമുണ്ടെന്ന് കെ. സുരേന്ദ്രൻ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, November 24, 2020

ധനമന്ത്രിക്ക് വിദേശനിക്ഷേപമുണ്ടെന്ന് കെ. സുരേന്ദ്രൻ

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്കിന് വിദേശത്ത് സാമ്പത്തിക നിക്ഷേപമുള്ള കാര്യങ്ങൾ തെളിഞ്ഞുവരികയാണെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കിഫ്ബിയുടെ പേരിൽ ധനമന്ത്രി ജനങ്ങളുടെ നികുതിപ്പണം കൊള്ളയടിക്കുകയാണെന്നും കെ. സുരേന്ദ്രൻ മീറ്റ് ദി പ്രസ്‌ പരിപാടിയിൽ പറഞ്ഞു. സംസ്ഥാനമന്ത്രിമാർക്ക് അന്യസംസ്ഥാനങ്ങളിലും വിദേശത്തും നിഷേപമുണ്ടെന്നാണ് വാർത്തകൾ വരുന്നത്. യു.ഡി.എഫ്. നേതാക്കളും മോശമല്ല. ഇവരെല്ലാം അഴിമതിയിലൂടെ ഉണ്ടാക്കിയ കോടികളാണ് വിദേശത്ത് നിക്ഷേപിക്കുന്നത്. തോമസ് ഐസക്‌ വിദേശനിക്ഷേപത്തെക്കുറിച്ച് എന്താണ് മിണ്ടാത്തതെന്നും സുരേന്ദ്രൻ ചോദിച്ചു. സ്വർണക്കടത്ത് കേസിൽ ദേശീയ അന്വേഷണ ഏജൻസികൾ വന്നതോടെയാണ് അഴിമതി ഓരോന്നായി പുറത്തുവരാൻ തുടങ്ങിയത്. കേന്ദ്രത്തിൽ മോദിയുള്ളതുകൊണ്ടാണ് അന്വേഷണം നല്ലരീതിയിൽ നടക്കുന്നത്. ബാർ കോഴക്കേസ് അട്ടിമറിച്ച മുഖ്യമന്ത്രി പിണറായി വിജയൻ യു.ഡി.എഫ്. നേതാക്കൾക്കെതിരായ എല്ലാ കേസുകളും ഒഴിവാക്കി. ബാർ ഉടമകൾ പിരിച്ച പണം എവിടേക്ക് പോയെന്നും സുരേന്ദ്രൻ ചോദിച്ചു.തദ്ദേശതിരഞ്ഞെടുപ്പിൽ മത്സരം എൻ.ഡി.എ.യും എൽ.ഡി.എഫും തമ്മിലാണെന്നും യു.ഡി.എഫ്. ചിത്രത്തിലില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/39bCYBo
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages