കടുവയുടെ ജഡത്തിനരികിൽ രണ്ടുകുഞ്ഞുങ്ങൾ; വനംവകുപ്പിന്റെ സംരക്ഷണയിലാക്കി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 22, 2020

കടുവയുടെ ജഡത്തിനരികിൽ രണ്ടുകുഞ്ഞുങ്ങൾ; വനംവകുപ്പിന്റെ സംരക്ഷണയിലാക്കി

മൈസൂരു : പെൺകടുവയുടെ ജഡം കണ്ടെത്തിയ സ്ഥലത്ത് രണ്ട് കടുവക്കുഞ്ഞുങ്ങളെ കണ്ടെത്തി. പത്തുദിവസംമാത്രം പ്രായമുള്ള കുഞ്ഞുങ്ങളെ വനംവകുപ്പുദ്യോഗസ്ഥർ രക്ഷപ്പെടുത്തി സംരക്ഷണം നൽകി. മുതുമലൈ കടുവസങ്കേതപരിധിയിലെ സിങ്കര റേഞ്ചിൽപ്പെടുന്ന അചകരെയ്ക്ക് സമീപമാണ് സംഭവം. ബന്ദിപ്പുർ കടുവസങ്കേതത്തിന്റെ അതിർത്തിക്കടുത്താണിത്. വെള്ളിയാഴ്ച വൈകീട്ടാണ് പെൺകടുവയുടെ മൃതദേഹം മുതുമലൈ കടുവസങ്കേതപരിധിയിലെ ഉദ്യോഗസ്ഥർ കണ്ടെത്തിയത്. പിറ്റേന്ന് മൃതദേഹം പോസ്റ്റ്മോർട്ടം നടത്താനായി എത്തിയപ്പോൾ സമീപത്തുനിന്ന്‌ കുഞ്ഞുങ്ങളുടെ കരച്ചിൽ കേൾക്കുകയായിരുന്നു. തുടർന്നുനടത്തിയ തിരച്ചിലിലാണ് രണ്ട് ആൺകടുവക്കുഞ്ഞുങ്ങളെ കണ്ടെത്തിയത്. തളർന്നുപോയ കുഞ്ഞുങ്ങളെ ഉടൻ ഉദ്യോഗസ്ഥർ വനംവകുപ്പിന്റെ സംരക്ഷണത്തിലാക്കി. കടുവക്കുഞ്ഞുങ്ങൾ തനിയേ ജീവിക്കാനായശേഷം കാട്ടിലേക്ക് മടക്കിയയയ്ക്കുമെന്ന് വനം ഉദ്യോഗസ്ഥർ പറഞ്ഞു. വിഷം ഉള്ളിൽച്ചെന്നതാണ് പെൺകടുവയുടെ മരണകാരണമെന്ന് സംശയിക്കുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/35SyzRO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages