പകുതിയോളം സീറ്റുകളുടെ ഫല സൂചനകളില്‍ മഹാസഖ്യം മുന്നില്‍ ; തേജസ്വീയും തേജ് പ്രതാപും മുന്നിട്ടു നില്‍ക്കുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, November 9, 2020

പകുതിയോളം സീറ്റുകളുടെ ഫല സൂചനകളില്‍ മഹാസഖ്യം മുന്നില്‍ ; തേജസ്വീയും തേജ് പ്രതാപും മുന്നിട്ടു നില്‍ക്കുന്നു

പാറ്റന: ബീഹാര്‍ തെരഞ്ഞെടുപ്പിലെ പോസ്റ്റല്‍ വോട്ടിന്റെ പകുതിയോളം സീറ്റുകളുടെ ഫലസൂചനകള്‍ പുറത്തു വരുമ്പോള്‍ മഹാഗദ്ബന്ധന്‍ മുന്നിട്ടു നില്‍ക്കുന്നു. എന്‍ഡിഎ സഖ്യത്തില്‍ ബിജെപിയാണ് മുന്നിട്ടു നില്‍ക്കുന്നത്. 120 സീറ്റുകളുടെ വിവരം പുറത്തുവരുമ്പോള്‍ 76 സീറ്റുകളില്‍ മഹാസഖ്യവും എന്‍ഡിഎ 52 സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്. മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി തേജസ്വീയാദവും സഹോദരന്‍ തേജ്പ്രതാപ് യാദവും മുന്നില്‍ നില്‍ക്കുകയാണ്.

എന്‍ഡിഎ യില്‍ ജനതാദള്‍ യുണൈറ്റഡ് നില മെച്ചപ്പെടുത്തി. ബിജെപയ്ക്കും ജെഡിയുവിനും ലീഡ് ഒരുപോലെ ആയിരിക്കുകയാണ്. മഹാസഖ്യത്തില്‍ മുന്നില്‍ ആര്‍ജെഡിയാണ് മുന്നിട്ടു നില്‍ക്കുന്നത്. 146 സീറ്റുകളിലാണ് ആര്‍ജെഡി മത്സരിക്കുന്നത്. രാഘോപൂരില്‍ മത്സരിക്കുന്ന തേജസ്വീയാദവ് ഏറെ മുന്നിലാണ്. സഹോദരന്‍ തേജ് പ്രതാപ് യാദവ് ഹസന്‍പൂരിലും ലീഡ് ചെയ്യുന്നതായിട്ടാണ് വിവരം. ഇമാംഗഞ്ചില്‍ മത്സരിക്കുന്ന എച്ച്എഎമ്മിന്റെ ജീതന്‍ റാം മാഞ്ചിയും മുന്നിട്ടു നില്‍ക്കുകയാണ്.



from mangalam.com https://ift.tt/3eI4eIB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages