ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. വോട്ടെണ്ണല്‍ ആരംഭിച്ചു. ആദ്യഫല സൂചനകള്‍ വരുമ്പോള്‍ മഹാസഖ്യം മുന്നിലാണ്. കോവിഡ് പ്രതിസന്ധിക്ക് ഇടെ നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ ദേശീയ രാഷ്ട്രീയ പ്രാധാന്യവും ബീഹാര്‍ വിധിയെഴുത്തിനുണ്ട്. 38 ജില്ലകളിലെ 55 കേന്ദ്രങ്ങളില്‍ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് രാവിലെ വോട്ടെണ്ണല്‍ ആരംഭിച്ചു.
19 കമ്പനി കേന്ദ്ര സേനയെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും 59 കമ്പനി കേന്ദ്ര സേനയെ ക്രമസമാധാന പാലനത്തിനും നിയോഗിച്ചിട്ടുണ്ട്. എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ അനുകൂലമായതിന്റെ ആത്മവിശ്വാസത്തിലാണ് മഹാസഖ്യം. ജനങ്ങളുടെ വിധിയെഴുത്ത് അംഗീകരിക്കുമെന്ന് ജെഡിയു പ്രതികരിച്ചു.
from mangalam.com https://ift.tt/2U9jODt
via IFTTT
No comments:
Post a Comment