കുടുംബവഴക്കിനെ തുടര്‍ന്നു ഭര്‍ത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 1, 2020

കുടുംബവഴക്കിനെ തുടര്‍ന്നു ഭര്‍ത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

ഏറ്റുമാനൂർ: കാരിത്താസിന് സമീപം ഭർത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. കാരിത്താസ് നെടുമലക്കുന്നേൽ മേരി(49) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് ടോമിയാണ് മേരിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയതെന്ന് ഏറ്റുമാനൂർ പോലീസ് പറഞ്ഞു. ടോമിയും മേരിയും തമ്മിൽ കലഹം പതിവായിരുന്നു. വാർക്കപ്പണിക്കാരനായ ടോമി ഞായറാഴ്ച രാത്രി പത്തുമണിയോടെ മേരിയുടെ തലയ്ക്കടിച്ച് വീഴ്ത്തിയശേഷം ഇരിട്ടിയിലുള്ള സഹോദരനെ വിവരമറിയിച്ചു. അദ്ദേഹം തെള്ളകത്തുള്ള അയൽവാസികളെ വിളിച്ച് സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു. ഇവർ ടോമിയുടെ വീട്ടിലെത്തിയപ്പോൾ മേരി രക്തത്തിൽ കുളിച്ചുകിടക്കുന്നതാണ് കണ്ടത്. അയൽവാസികൾ വിവരം അറിയിച്ചതനുസരിച്ച് ഏറ്റുമാനൂർ സി.ഐ. പി.ആർ.രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി. അവിടെയുണ്ടായിരുന്ന ടോമിയെ കസ്റ്റഡിയിലെടുത്തു. മാനസികാസ്വാസ്ഥ്യം കാണിക്കുന്ന ടോമി പോലീസ് നിരീക്ഷണത്തിലാണ്. തിങ്കളാഴ്ച സംഭവസ്ഥലത്ത് ശാസ്ത്രീയ തെളിവെടുപ്പ് നടത്തും. തുടർന്ന് ഇൻക്വസ്റ്റ് തയ്യാറാക്കി മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിൽ പരിശോധനയ്ക്കായി എത്തിക്കും.


from mathrubhumi.latestnews.rssfeed https://ift.tt/35TDX6f
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages