കോവിഡനന്തര കേരളത്തിന്റെ രാഷ്ട്രീയ മനസ്സറിയാൻ സി.പി.എം. സർവേ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 1, 2020

കോവിഡനന്തര കേരളത്തിന്റെ രാഷ്ട്രീയ മനസ്സറിയാൻ സി.പി.എം. സർവേ

കൊല്ലം: കോവിഡനന്തര കേരളത്തിന്റെ രാഷ്ട്രീയ മനസ്സറിയാൻ സി.പി.എം. സർവേ നടത്തുന്നു. ജാതി, മതം, കാർഡിന്റെ നിറം, തൊഴിൽ, രാഷ്ട്രീയ ചായ്്വ്, കോവിഡ് വരുമാനത്തെയും തൊഴിലിനെയും എങ്ങനെ ബാധിച്ചു, സർക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനത്തെപ്പറ്റിയുള്ള അഭിപ്രായം, സമരങ്ങൾ കോവിഡ് വ്യാപനത്തിന് കാരണമായിട്ടുണ്ടോ, ഭരണത്തെപ്പറ്റിയുള്ള അഭിപ്രായം, പ്രതിപക്ഷത്തെക്കുറിച്ചുള്ള അഭിപ്രായം, തുടങ്ങിയ ചോദ്യങ്ങളാണ് സർവേയിലുള്ളത്. സംസ്ഥാനകമ്മിറ്റി തയ്യാറാക്കിയ ഗൂഗിൾ ഫോം ഉപയോഗിച്ച് നൂതനസാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് സർവേ. അയച്ചുകൊടുക്കുന്ന പാസ്‌വേഡ് ഉപയോഗിച്ച് ലിങ്കിൽ കയറിയാൽത്തന്നെ പട്ടിക തെളിയും. ഓരോ വോട്ടർമാരിൽനിന്നും അഭിപ്രായം ശേഖരിക്കാനാണ് നിർദേശം. രണ്ടാംഭാഗത്ത് കോവിഡ് സംബന്ധിച്ച ചോദ്യങ്ങളും. സർവേക്കായി ഡി.വൈ.എഫ്.ഐ. പ്രവർത്തകരെയാണ് നിയോഗിച്ചിരിക്കുന്നത്. പരമാവധി മേഖലാകമ്മിറ്റിയംഗങ്ങളെ വാർഡ് കൺവീനർമാരായി തീരുമാനിക്കണമെന്നും പറഞ്ഞിരുന്നു. പൂരിപ്പിച്ച ഗൂഗിൾ ഫോമുകളുടെ കോപ്പി ബ്ലോക്ക് സെന്ററിൽ എത്തിക്കാനാണ് നിർദേശിച്ചിരിക്കുന്നത്.


from mathrubhumi.latestnews.rssfeed https://ift.tt/2HU1Xy0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages