തെരഞ്ഞെടുപ്പില്‍ നിന്നും പിന്മാറാന്‍ സമ്മര്‍ദ്ദം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു ; തോല്‍പ്പിക്കുമെന്ന് സിപിഎമ്മും നല്‍കിയ മൂന്നു സെന്റില്‍ നിന്നും ഇറക്കിവിടുമെന്ന് വ്യവസായിയും ഭീഷണിപ്പെടുത്തി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, November 12, 2020

തെരഞ്ഞെടുപ്പില്‍ നിന്നും പിന്മാറാന്‍ സമ്മര്‍ദ്ദം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു ; തോല്‍പ്പിക്കുമെന്ന് സിപിഎമ്മും നല്‍കിയ മൂന്നു സെന്റില്‍ നിന്നും ഇറക്കിവിടുമെന്ന് വ്യവസായിയും ഭീഷണിപ്പെടുത്തി

പുന്നയൂര്‍ക്കുളം (തൃശൂര്‍): തൃശൂര്‍ വടക്കേക്കാട് പഞ്ചായത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷയുമായ 34 വയസുകാരി ആത്മഹത്യയ്ക്കു ശ്രമിച്ചു. മത്സരരംഗത്തുനിന്നു പിന്മാറാന്‍ സി.പി.എമ്മും വടക്കേക്കാട്ടെ പ്രമുഖ വ്യവസായിയും സമ്മര്‍ദം ചെലുത്തിയതാണ് ആത്മഹത്യാശ്രമത്തിനു കാരണമെന്നു കോണ്‍ഗ്രസ് ആരോപിച്ചു.

അമിതമായി ഗുളിക കഴിച്ചനിലയില്‍ കണ്ടെത്തിയ യുവതിയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തതായി ബന്ധുക്കള്‍ അറിയിച്ചു. അവിവാഹിതയായ ഇവര്‍ മാതാവിനൊപ്പമാണ് താമസം. ഇവര്‍ക്കെതിരേ ആക്ഷേപം ഉന്നയിച്ചു കഴിഞ്ഞ ദിവസം പ്രവാസി വ്യവസായി രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ തോല്‍പ്പിക്കുമെന്നു ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.

ഇദ്ദേഹം നല്‍കിയ മൂന്നു സെന്റ് സ്ഥലത്താണ് യുവതി വീടു നിര്‍മിച്ചത്. തെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ ഇവിടെനിന്ന് ഇറക്കിവിടുമെന്നു സി.പി.എം. നേതാക്കള്‍ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയെന്നു കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

നാട്ടില്‍നിന്നു മറ്റെവിടേക്കെങ്കിലും പോകണമെന്നും ആവശ്യമായ പണം അക്കൗണ്ടിലേക്ക് അയയ്ക്കാമെന്നും പറഞ്ഞതായി കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വി.കെ. ഫസലുല്‍ അലി, പഞ്ചായത്ത് പ്രസിഡന്റ് മറിയു മുസ്തഫ, മണ്ഡലം പ്രസിഡന്റ് വി. അജയ്കുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. വടക്കേക്കാട് പോലീസ് യുവതിയുടെ മൊഴിയെടുത്ത് അന്വേഷണം തുടങ്ങി.



from mangalam.com https://ift.tt/2JYshaN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages