ചേര്‍ത്തല/തിരുവനന്തപുരം: പണമിടപാട് സ്ഥാപനങ്ങളിലടക്കം വന്‍ കൊള്ളയ്ക്കു പദ്ധതിയിട്ട നാലംഗ ഇറാന്‍ സംഘം മോഷ്ടിച്ച 34,000 രൂപയ്ക്ക് ഇറാനില്‍ കിട്ടുക രണ്ടുകോടിയോളം ഇറാനി റിയാല്‍. കഴിഞ്ഞ ജനുവരിയില്‍ ഇന്ത്യയിലെത്തിയ ഇവര്‍ ഡല്‍ഹിയില്‍ തമ്പടിച്ച് രാജ്യത്തിന്റെ പല ഭാഗത്തും മോഷണം നടത്തിയിട്ടുണ്ടെന്നാണു പോലീസിന്റെ നിഗമനം.
ഇറാന്‍ തലസ്‌ടെഹ്‌റാന്‍ സ്വദേശികളായ മജീദ് സഹേബിയാസിസ് (32), ഇനോലാഹ് ഷറാഫി (30), ദാവൂദ് അബ്‌സലന്‍ (23), മോഹ്‌സെന്‍ സെതാരഹ് (35) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം പുതുച്ചേരില്‍ മോഷണം നടത്തി. ഇന്ത്യയിലെത്തുന്നതിനു മുമ്പ് മ്യാന്‍മറിലും നേപ്പാളിലും മോഷണം നടത്തിയെന്നു കരുതുന്നു. ഇന്നലെ തിരുവനന്തപുരത്തെ ഹോട്ടലില്‍ ബഹളം വച്ചതാണ് കൊള്ളസംഘത്തിനു വിനയായത്. കഴിഞ്ഞ ചൊവ്വാഴ്ച വിദേശ കറന്‍സി മാറാനെന്ന വ്യാജേനയെത്തി ചേര്‍ത്തലയിലെ സ്ഥാപനത്തില്‍നിന്നു പണം തട്ടിയവരാണെന്നു തിരിച്ചറിഞ്ഞ് ചേര്‍ത്തല പോലീസിനു െകെമാറി.
വാരനാടുള്ള സ്ഥാപനത്തിലായിരുന്നു ചൊവ്വാഴ്ചയിലെ മോഷണം. വിദേശ കറന്‍സി മാറാനെന്നു പറഞ്ഞെത്തിയ സംഘം സ്ഥാപനമുടമയുടെ ശ്രദ്ധ തിരിച്ചതിനു ശേഷം 2000 രൂപയുടെ 17 നോട്ടുകളുമായി മുങ്ങി. മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള വാഹനത്തിലാണു പോയത്.
പരാതി ലഭിച്ച പോലീസ് സി.സി. ടിവി ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം പ്രതികളുടെ ചിത്രങ്ങള്‍ സംസ്ഥാനത്തെ മറ്റു പോലീസ് സ്‌റ്റേഷനുകള്‍ക്കു െകെമാറിയിരുന്നു. അതിനാല്‍ കടന്നുകളയുകയായിരുന്നു. കടയുടമയുടെ പരാതിയെ തുടര്‍ന്ന് എത്തിയ പോലീസ് കടയിലേയും സമീപത്തെയും സി.സി.ടി.വി ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ചു.
പ്രതികളുടെയും ഇവര്‍ സഞ്ചരിച്ച വാഹനത്തിന്റെയും ദൃശ്യങ്ങള്‍ ലഭിച്ചതോടെ സംസ്ഥാനത്തെ മറ്റ് പോലീസ് സ്‌റ്റേഷനുകളിലേക്ക് സന്ദേശം െകെമാറുകയും ചെയ്തു. നാലു വിദേശികള്‍ ബഹളമുണ്ടാക്കുന്നുവെന്നും ചിലരുടെ വിസാ കാലാവധി തീര്‍ന്നതാണെന്നും ഹോട്ടല്‍ ജീവനക്കാര്‍ അറിയിച്ചതോടെ കണ്‍ന്റോണ്‍മെന്റ് പോലീസ് സ്ഥലത്തെത്തി. മജീദിന്റെയും ഇനൊലാഹിന്റെയും വിസ കാലാവധി തീര്‍ന്നെന്നു കണ്ടെത്തി.
വിസ പുതുക്കാന്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നും ഉച്ചയ്ക്കുശേഷം കിട്ടുമെന്നും ഇവര്‍ പോലീസിനെ അറിയിച്ചു. തുടര്‍ന്ന് ഇന്‍സ്‌പെക്ടര്‍ ഷാഫിയുടെ നിര്‍ദേശപ്രകാരം എസ്.ഐ സന്തോഷ് കുമാര്‍ ഫോറിനേഴ്‌സ് റീജണല്‍ രജിസ്‌ട്രേഷന്‍ ഓഫീസില്‍ അന്വേഷിച്ചു. ഇവര്‍ പറഞ്ഞത് ശരിയാണെന്നും ഉച്ചയ്ക്കുശേഷം വിസ രേഖകള്‍ ശരിയാകുമെന്നുമായിരുന്നു മറുപടി. എന്നിട്ടും സംശയം തീരാതെ പോലീസ് ഇവരുടെ ചിത്രങ്ങള്‍ മറ്റു സ്‌റ്റേഷനുകള്‍ക്കു െകെമാറി.
ചേര്‍ത്തലക്കേസിലെ പ്രതികളുമായി സാദൃശ്യമുണ്ടെന്ന് ചേര്‍ത്തല എസ്.ഐ: എം. െലെസാദ് മുഹമ്മദ് കണ്ടെത്തി. വിവരമറിയിച്ചതിനു ശേഷം തിരുവനന്തപുരത്തെത്തി പ്രതികളെ തിരിച്ചറിയുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. തുടര്‍ന്ന് ചേര്‍ത്തലയിലെ സ്ഥാപനത്തിലെത്തിച്ച് തെളിവെടുത്തു. വ്യാപകമായ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നു സംശയിക്കുന്നതിനാല്‍ അന്വേഷണം വിപുലികരിക്കും. ഇവര്‍ അപഹരിച്ച 34000 രൂപയ്ക്ക് രണ്ടു കോടിയോളം ഇറാന്‍ റിയാല്‍ ലഭിക്കും.
from mangalam.com https://ift.tt/32FeUTI
via IFTTT
No comments:
Post a Comment