കൊച്ചി: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുൻ െഎ.ടി. സെക്രട്ടറി എം. ശിവശങ്കർ ജയിലിലേക്ക് പോകേണ്ടിവരുമോ എന്ന് ബുധനാഴ്ചയറിയാം. ശിവശങ്കറിന്റെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കസ്റ്റഡി കാലാവധി ബുധനാഴ്ച അവസാനിക്കും. അന്നുതന്നെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യാപേക്ഷയിലും വിധി പറഞ്ഞേക്കും. ഡോളർക്കടത്ത് കേസിൽ കസ്റ്റംസ് ശിവശങ്കറിനെ കസ്റ്റഡിയിൽ ചോദിച്ചേക്കാൻ സാധ്യതയുണ്ട്. ഇ.ഡി. കസ്റ്റഡി നീട്ടി ചോദിക്കാതിരിക്കുകയും കസ്റ്റംസ് കസ്റ്റഡി ആവശ്യപ്പെടാതിരിക്കുകയും ചെയ്താൽ ജാമ്യത്തിലുള്ള വിധി നിർണായകമാകും. ജാമ്യാപേക്ഷ വിധിപറയാൻ മാറ്റിവെച്ചാലും ജാമ്യംതള്ളിയാലും ജയിലിലേക്ക് പോകേണ്ടിവരും. ശിവശങ്കറിനെ ആദ്യം ഏഴുദിവസം കസ്റ്റഡിയിൽ വാങ്ങിയ ഇ.ഡി. അഞ്ചാംതീയതി വീണ്ടും ഏഴുദിവസംകൂടി ചോദിച്ചെങ്കിലും കോടതി ആറുദിവസമേ അനുവദിച്ചുള്ളു. ഇതുപ്രകാരം 11-ാം തീയതി 11-ന് കസ്റ്റഡി കാലാവധി കഴിയും. ഈ സമയത്ത് അഞ്ചാംപ്രതിയായ ശിവശങ്കറിനെ കോടതിയിൽ ഹാജരാക്കണം. ഇ.ഡി. കസ്റ്റഡി നീട്ടി ചോദിക്കില്ലെന്നാണ് സൂചന. അന്വേഷണ ഏജൻസികളുടെ നൂറുമണിക്കൂറോളം നീണ്ട ചോദ്യംചെയ്യലുകൾ, 13 ദിവസത്തെ കസ്റ്റഡി കാലാവധി എന്നിവ ചൂണ്ടിക്കാട്ടിയാകും ശിവശങ്കറിന്റെ അഭിഭാഷകർ ജാമ്യത്തിനായി വാദിക്കുക. ജാമ്യം നൽകുന്നതിനെ ഇ.ഡി. എതിർക്കാനാണ് സാധ്യത. കേസിനെ ബാധിക്കുമെന്നും സസ്പെൻഷനിലാണെങ്കിലും തെളിവുകൾ നശിപ്പിക്കാനും സ്വാധീനംചെലുത്താനും സാധ്യതയുണ്ടെന്നും വാദിച്ചേക്കും. ഡോളർക്കടത്തിൽ ചോദ്യംചെയ്യാനായി കസ്റ്റംസ് സമൻസ് നൽകി തിരുവനന്തപുരത്തെ ഓഫീസിലേക്ക് കൊണ്ടുപോകവേയായിരുന്നു ശിവശങ്കർ കുഴഞ്ഞുവീണതും ആശുപത്രിയിലാക്കിയതും. ഈ സമൻസ് ഇപ്പോഴും നിലനിൽക്കുന്നു എന്നാണ് കസ്റ്റംസിന്റെ വാദം. ശിവശങ്കറിന്റെ കസ്റ്റഡി ദിവസങ്ങൾ എൻഫോഴ്സമെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) കൊച്ചി മേഖലാ ഓഫീസിൽ കഴിഞ്ഞ 12 ദിവസമായി പ്രത്യേക കിടപ്പുമുറിയിലാണ് ശിവശങ്കറിന്റെ വിശ്രമവും ഉറക്കവും. ഇതിനിടെ ആയുർവേദ ചികിത്സയും. നടുവേദന കാരണം ചൂടുവെള്ളത്തിലാണ് കുളി. ഇടവേളകളിൽ പുസ്തകങ്ങൾ വായിക്കുന്നതിലാണ് താത്പര്യം. കിടന്നാൽ അഞ്ചുമിനിറ്റുകൊണ്ട് ഉറക്കംപിടിക്കും. രാത്രിയിൽ ശിവശങ്കർ ഉറങ്ങുകയാണെങ്കിൽപോലും ഉദ്യോഗസ്ഥൻ ഉറങ്ങാതെ കാവലിരിക്കും. Content Highlights: M Sivasankars custody in Kerala gold smuggling case ends Wednesday
from mathrubhumi.latestnews.rssfeed https://ift.tt/3pd4d46
via
IFTTT
No comments:
Post a Comment